ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, കസ്റ്റഡി കാലാവധി നീട്ടി, ബിനീഷ് കോടിയേരി 5 ദിവസം കൂടി ഇ ഡി യുടെ കൈയ്യിൽ.

ബെംഗളൂരു∙ ലഹരിമരുന്ന് ഇടപാടുകാർക്കു പണം നൽകിയ കേസിൽ ഇഡി അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവത്തേക്ക് കൂടി നീട്ടി. അഞ്ചു ദിവത്തേയ്ക്കാണ് കസ്റ്റഡി നീട്ടിയത്. എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യം അംഗീകരിച്ച ബെംഗ ളൂരു സിറ്റി സെഷൻസ് കോടതി ഏഴാംതീയതി വരെ കസ്‌റ്റഡി നീട്ടി ഉത്തരവിടുകയായിരുന്നു. ബിനീഷ് കോടിയേരി ചോദ്യം ചെയ്യലി നോട് സഹകരിച്ചില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം രണ്ടുദിവസം ചോദ്യം ചെയ്യല്‍ നടന്നില്ല. ബിനീഷിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്നും എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ബിനീഷ് കോടതിയിൽ പറയുകയുണ്ടായി. പത്ത് തവണ താൻ ഛർദ്ദിച്ചതായും, കടുത്ത ശരീരവേദനയുണ്ടെന്നും, ബിനീഷ് മജിസ്‌ട്രേറ്റിനോട് പറഞ്ഞു. വീഡി യോ കോൺഫറൻസിംഗ് വഴി ബിനീഷിനെ ഹാജരാക്കാനുളള അനുമ തി ചോദിച്ചെങ്കിലും നേരിട്ട് ഹാജരാകാൻ കോടതി അറിയിക്കുകയാ യിരുന്നു.

തിങ്കളാഴ്ച രാവിലെ ഇഡി ഓഫിസിലെത്തിയ ബിനീഷ് ക്ഷീണിതനാ യിരുന്നു. വയ്യെന്നു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞ ബിനീഷ് പടിക ള്‍ ആയാസപെട്ടാണ് കയറിയത്. കസ്റ്റഡിയില്‍ കഴിയുന്ന സഹോ ദരൻ ബിനീഷ് കോടിയേരിക്കു നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കു ക യാണെന്നു ആരോപിച്ച് സഹോദരന്‍ ബിനോയ് കര്‍ണാടക ഹൈ ക്കോടതിയെ സമീപിക്കുകയുണ്ടായി. നേരിട്ടുകാണാന്‍ അനുവദിക്കണ മെന്നാണ് ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.