ഡൽഹി സർക്കാർ പരീക്ഷിച്ച കൃത്രിമ മഴ പദ്ധതി പരാജയം; 1.2 കോടി അന്തരീക്ഷത്തിൽ

മോശം കാലാവസ്ഥയും വായുമലിനീകരണവും നേരിടാനായി ഡൽഹി സർക്കാർ പരീക്ഷിച്ച കൃത്രിമ മഴ പദ്ധതി പരാജയം. പദ്ധതിയുടെ ആദ്യഘട്ടത്തിന് 1.2 കോടി രൂപ സർക്കാർ മുടക്കിയിരുന്നു. പുകമഞ്ഞ് നിയന്ത്രിക്കുന്നതിനായി ഐഐടി കാൻപൂർ ഒരുക്കിയ ക്ലൗഡ് സീഡിംഗ് ചൊവ്വാഴ്ചയായിരുന്നു. ദീപാവലി ആഘോഷത്തിന് ശേഷം രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമായിരുന്നു, അതിനാൽ കൃത്രിമമഴയിലൂടെ വായു ശുദ്ധീകരിക്കാനുള്ള ശ്രമമായിരുന്നു. ഖേക്ര, ബുരാരി, മയൂർവിഹാർ എന്നിവിടങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടന്നു.
എന്നാൽ, മഴ ലഭിക്കുമോ എന്നതിനുള്ള പ്രതീക്ഷ സഫലമാകാതെ പോയി. രാജ്യത്ത് ആദ്യമായി കൃത്രിമമഴ ഉപയോഗിച്ച് വായു മലിനീകരണം കുറയ്ക്കാൻ നടത്തിയ ശ്രമമായിരുന്നു ഇത്. ആംആദ്മി പാർട്ടി സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു. ക്ലൗഡ് സീഡിംഗിന്റെ തന്ത്രം എങ്ങനെയാണ് എന്നറിയാമോ: സിൽവർ അയോഡൈഡ് അല്ലെങ്കിൽ സോഡിയം ക്ലോറൈഡ് പോലുള്ള രാസ സംയുക്തങ്ങൾ മേഘങ്ങളിലേക്ക് വിതറുമ്പോൾ അവ കണികകൾക്ക് ഘനീകരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുകയും ജലത്തുള്ളികൾ രൂപപ്പെടുകയും ചെയ്തുകൊണ്ട് മഴ പെയ്യുന്നതിന് സഹായിക്കുന്നു. കാലാവസ്ഥ അനുകൂലമായാൽ, ക്ലൗഡ് സീഡിംഗ് നടത്തി 15–30 മിനിറ്റിനുള്ളിൽ മഴ പെയ്യാറുണ്ട്. പക്ഷേ മേഘങ്ങൾ തണുത്തതോ വരണ്ടതോ ആയാൽ അത് രണ്ട് മണിക്കൂർ വരെ എടുത്തേക്കാം. കാറ്റിന്റെ ശക്തി, താപനില, മേഘങ്ങളുടെ ഉയരം എന്നിവയും ക്ലൗഡ് സീഡിംഗിന്റെ ഫലത്തെ ബാധിക്കുന്നു. ചില സാഹചര്യങ്ങളിൽ മഴ ലഭിക്കണമെന്നു ഉറപ്പില്ല.
Tag: Delhi government’s artificial rain project fails; 1.2 crores in the atmosphere



