Latest NewsNationalNewsUncategorized
കൊറോണ വ്യാപനം: ഡെൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി
ന്യൂ ഡെൽഹി: രാജ്യതലസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വളരെ പെട്ടെന്നുണ്ടായ കുറവും ഡെൽഹിക്ക് ആശ്വാസം പകരുന്നുണ്ട്.
ഏപ്രിൽ 20ന് 28,395 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന ഡെൽഹിയിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് 6430 കേസുകൾ മാത്രമാണ്. എന്നിരുന്നാലും മുന്കരുതലിന്റെ ഭാഗമായാണ് മെയ് 24 രാവിലെ അഞ്ചുമണി വരെ ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.
24 മണിക്കൂറിനിടെ 11,591 പേരാണ് രോഗമുക്തി നേടിയത്. 66000 പേരാണ് ചികിത്സയിലുള്ളത്. നിലവിൽ 11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.