നഗ്‍ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാമോ എന്ന കമന്റ്; രൂക്ഷമായി പ്രതികരിച്ച് നടി പ്രിയാമണി

സാമൂഹ്യമാധ്യമങ്ങളിൽ നടിമാർക്ക് അശ്ലീല കമന്റുകൾ വരുന്നത് പതിവാണ്. ചിലർ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് വരും മറ്റുചിലർ കേസ് കൊടുത്തു പ്രതികൾ അറസ്റ്റിലാകാറുമുണ്ട്. അശ്ലീല കമന്റിനെതിരെ നടി പ്രിയാമണിയും രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയതാണ് പുതിയ വാർത്ത. ഫേക്ക് ഐഡിയിൽ നിന്നായിരുന്നു അശ്ലീല കമന്റ്. രൂക്ഷമായ പ്രതികരണവുമായി എത്തിയ പ്രിയാമണിക്ക് വലിയ പിന്തുണയാണ് കിട്ടുന്നത്.
നഗ്‍ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാമോയെന്നായിരുന്നു കമന്റ്. ആദ്യം വീട്ടിൽ ഉള്ളവരോട് ചോദിക്കൂ, അവർ ചെയ്‍താൽ ഞാനും ചെയ്യാം എന്നായിരുന്നു പ്രിയാമണിയുടെ മറുപടി. ഒട്ടേറെ പേരാണ് പ്രിയാ മണിക്ക് പിന്തുണയുമായി എത്തിയത്. സൈബർ പൊലീസിനെ സമീപിക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നു. വ്യാജ ഐഡിയിൽ നിന്നായിരുന്നു കമന്റ്. അതിനാൽ വ്യാജ ഐഡിക്ക് പിന്നിലെ യഥാർഥ മുഖം വെളിച്ചത്ത് കൊണ്ടുവരണമെന്നും ചിലർ ആവശ്യപ്പെടുന്നു.
പരുത്തിവീരൻ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയിട്ടുണ്ട് പ്രിയാമണി. തിരക്കഥ ഉൾപ്പടെ ഒട്ടേറെ മലയാള സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്‍തിട്ടുണ്ട് പ്രിയാമണി.