Editor's ChoiceKerala NewsLatest NewsLocal NewsNationalNews
ഡൽഹി കലാപം; ഉമർ ഖാലിദിന്റെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഒക്ടോബർ 22 വരെയാണ് കാലാവധി നീട്ടിയത്. പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ജസ്റ്റിസ് അമിതാഭ് റാവത്തിന്റെ ബെഞ്ച് വീഡിയോ കോൺഫറൻസ് വഴിയാണ് ഉമർ ഖാലിദിനെ തിരികെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സെപ്തംബർ 13നാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്.
കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ചാണ് യുഎപിഎ ചുമത്തി ഡൽഹി പൊലീസ് ഖാലിദിനെ അറസ്റ്റ് ചെയ്തത്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും, കലാപം നടക്കുന്നതിന് ഒരു മാസം മുൻപ് ഇവർ രണ്ടു പേരും ഷഹീൻ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച യുണൈറ്റ് എഗെൻസ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.