Kerala NewsLatest News
പരീക്ഷയില്‍ തോറ്റതിലെ മനോവിഷമം: കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കലാണ് സംഭവം. കുുമ്മിള്‍തച്ചോണം ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന വര്‍ഷ(17)നെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പ്ലസ് ടു പരീക്ഷയിലെ പരാജയമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പൊലീസ് സംശയം
കഴിഞ്ഞ ദിവസം വന്ന പ്ലസ് പരീക്ഷാ ഫലത്തില്‍ ഒരു വിഷയത്തിനു പെണ്‍കുട്ടി തോറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് കുട്ടി കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു. സംഭവം നടക്കുമ്ബോള്‍ കുട്ടിയുടെ സഹോദരനും അച്ഛനും ജോലിക്കു പോയിരിക്കുകയായിരുന്നു.
അമ്മ റേഷന്‍ കടയില്‍ പോയി തിരികെ വന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസും ഫൊറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.