keralaKerala NewsLatest News

നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടം പങ്കെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നു

നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടം പങ്കെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നു. ലൈംഗികാരോപണം ഉന്നയിച്ചവർ ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന വാദമാണ് രാഹുലിന് അനുകൂലമായി ഉയരുന്നത്. എന്നാൽ വിശദീകരണം തേടാതെ തന്നെ സസ്പെൻഷൻ നടപ്പിലാക്കിയതിൽ എ ഗ്രൂപ്പിനുള്ളിൽ അതൃപ്തി നിലനിൽക്കുന്നു.

ഈ മാസം പതിനഞ്ചിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ അവധിയെടുത്ത് മാറി നിൽക്കുന്നതാണ് വിഷയത്തിൽ ഭരണപക്ഷത്തിന്‍റെ വായടിപ്പിക്കാൻ നല്ലതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ അനുകൂലിക്കുന്നവരുടെ പക്ഷം. രാഹുലിന്റെ സസ്പെൻഷന് പിന്തുണച്ചവരും രാഹുലിന് സഭയിൽ പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. സമാന ആരോപണങ്ങൾ നേരിടുന്ന ഭരണപക്ഷ നേതാക്കളെ ചൂണ്ടിക്കാട്ടി പ്രതിരോധം സാധ്യമാകുമെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ.

“രാഹുലിനെതിരെ പരാതികളൊന്നുമില്ല. സഭയിൽ എത്തുന്നതിൽ തടസ്സമില്ലെന്ന്” കെ. മുരളീധരൻ വ്യക്തമാക്കി. “കോഴികളെല്ലാം ഭരണപക്ഷത്താണ്” എന്ന പരിഹാസി്ക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശും രാഹുലിന് പിന്തുണ നൽകി. രാഹുലിനെതിരായ നടപടി കടുത്തതായിരുന്നു, മാറ്റിനിർത്തൽ താൽക്കാലികമാണ്” എന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. രാഹുൽ പങ്കെടുക്കാൻ തീരുമാനിച്ചാൽ സുരക്ഷ നൽകേണ്ടത് നിയമസഭാ സെക്രട്ടേറിയറ്റിന്റെയും സർക്കാരിന്റെയും നിയമ ബാധ്യതയാണെന്നും മുൻ മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

എ ഗ്രൂപ്പ് നേതാക്കൾ പല തലങ്ങളിലും രാഹുലിനോടുള്ള പഴയ അടുപ്പം വീണ്ടെടുക്കാനുള്ള നീക്കത്തിലാണ്. “കടുത്ത നടപടി തന്നെ കുറ്റം ശരിവയ്ക്കുന്നതുപോലെ തോന്നിപ്പിക്കുന്നു” എന്നതാണ് അവരുടെ വിമർശനം.

Tag: Demand for Rahul makoottathil participation in the assembly session is growing stronger in the Congress

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button