ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസന യാത്രയില്‍ പുതിയ നിര്‍ണായക തീരുമാനം അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള പുതിയ പ്രഖ്യാപനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്.
വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷത്തിന് ശേഷവും സ്വകാര്യ വാഹനങ്ങള്‍ പരമാവധി 20 വര്‍ഷത്തിന് ശേഷവും നിരത്തിലിറക്കാനാകില്ല എന്ന നിയമമാണ് പുതുതായി ഇന്ത്യയില്‍ നടപ്പിലാക്കാന്‍ പോകുന്നത്. ഇതിലൂടെ ഗതാഗത രംഗത്ത് വലിയ മാറ്റം ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കി.
ഈ പദ്ധതി നടപ്പിലാക്കിയാല്‍ 10000 കോടി രൂപയുടെ അധിക നേട്ടം ഇന്ത്യയ്ക്ക് സാധ്യമാകുമെന്നും ഒപ്പം ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അതേസമയം സമാന നിര്‍ദേശമാണ് ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരിയും വ്യക്തമാക്കിയത്.
ഈ പദ്ധതിയിലൂടെ 3.7 കോടി ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഈ പദ്ധതിയിലൂടെ 40000 കോടി രൂപയുടെ നേട്ടമാണ് ജിഎസ്ടി വരുമാനത്തില്‍ മാത്രമുണ്ടാകുക എന്നാണ് അദ്ദേഹം പറയുന്നത്.