എം. ശിവശങ്കറിനെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടാകും.

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിനെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടാകും. ശിവശങ്കറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം കൈമാറാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സി.പി.ഐ.എം നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അതേസമയം,
കസ്റ്റംസ് ഒരു തവണ ചോദ്യം ചെയ്ത ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു, എന്നതും, പ്രതികളെ സഹായിച്ച കാരണം കൊണ്ട് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയേക്കാമെന്നതും, മുഖ്യന്ത്രി കൈകാര്യം ചെയ്യുന്ന ഐ ടി വകുപ്പിലേക്ക് എൻ ഐ എ അന്വേഷണം നീളുന്നു എന്നതും, നടപടി എടുക്കുന്നതിനു കാരണ മായേക്കാം.
വലിയ രീതിയിലുള്ള വീഴ്ചകള്‍ ശിവശങ്കറില്‍ നിന്നും ഉണ്ടായെന്നാണ് ബിശ്വാസ് മേത്ത ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ സമിതി കണ്ടെത്തിയതെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വ്യാഴാഴ്ച തന്നെ റിപ്പോര്‍ട്ട് കൊടുക്കുമെന്നാണ് അറിയുന്നത്. ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ ജാഗ്രത കുറവുണ്ടായെന്നും പദവി ദുരുപയോഗം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം. സ്വപ്നയുടെ വീട്ടിലെ പതിവ് സന്ദർശനം, സ്വർണ്ണം കടത്തിക്കൊണ്ടുവന്ന നയതന്ത്ര ബാഗ് വിട്ടു കൊടുക്കാൻ കസ്റ്റംസിനെ ഫോണിൽ വിളിച്ചത്, പ്രതികൾക്ക് തന്റെ ഫ്‌ളാറ്റിന് സമീപം താമസ സൗകര്യം ഒരുക്കി കൊടുക്കാൻ തന്റെ കീഴ് ജീവനക്കാരനെ ദുരുപയോഗം ചെയ്യൽ, ചെയ്യൽ, തുടങ്ങിയവയും, ശിവശങ്കറിന്റെ നടപടികളും, വഴിവിട്ട ബന്ധങ്ങളും മൂലം, മുഖ്യന്റെ ഓഫീസിനുണ്ടായ അപകീർത്തി,തുടങ്ങി നിരവധി കാര്യങ്ങളാണ് ശിവശങ്കറിനെതിരെ നടപടിയെടുക്കാൻ നിർബന്ധിപ്പിക്കുന്നത്. ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിച്ച് നിര്‍ത്തുന്നു എന്ന ആക്ഷേപം കൂടി ഉയർന്ന സാഹചര്യത്തിലാണ്, നടപടി എടുക്കാൻ നിർബന്ധിപ്പിക്കുന്നത്.
ശിവശങ്കര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് സന്ദീപിനും, സ്വപന ഉൾപ്പടെ ഉള്ളവർക്ക് ഫ്‌ളാറ്റില്‍ റൂം എടുത്തുനല്‍കിയതെന്ന് ഐ.ടി ഫെല്ലോ അരുണ്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിറകെ അരുണിനെ ഐ.ടി വകുപ്പില്‍ നിന്നും പുറത്താക്കി. അപ്പോഴും ശിവശങ്കറിന് കൊടുത്ത സംരക്ഷണം വലിയ ചര്‍ച്ചയായി. സ്വപ്‌നയും സരിത്തും ശിവശങ്കറുമായി വിളിച്ച ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടും സസ്‌പെന്‍ഷന്‍ നടപടി വൈകുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ശക്തമായി ഉയർന്നിട്ടുണ്ട്. ശിവശങ്കറിന്റെയും, അരുണിന്റേയും വിദേശയാത്രകളും, ശിവശങ്കറിന്റെ ബംഗളുരു യാത്രകളുടെയും പിന്നാമ്പുറ കഥകൾ തേടുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.