Latest NewsNewsWorld

ചൈന അതിര്‍ത്തിയില്‍ മിസൈല്‍ റെജിമെന്റുകള്‍ വിന്യസിക്കുന്നു

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിന് സമീപം ചൈന മിസൈല്‍, റോക്കറ്റ് റെജിമെന്റുകളെ വിന്യസിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. അതിര്‍ത്തിക്ക് സമീപം പുതിയ ഹൈവേകളും റോഡുകളും നിര്‍മിക്കുന്നതായും സൂചനകളുണ്ട്. കിഴക്കന്‍ ലഡാക്ക് സെക്ടറിന് എതിര്‍വശത്തുള്ള അക്സായി ചിന്‍ മേഖലയിലാണ് ചൈനീസ് സൈന്യം പുതിയ ഹൈവേ നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ടിബറ്റന്‍ സ്വയംഭരണ മേഖലയുടെ അടുത്തായി വലിയ തോതില്‍ ചൈനീസ് സൈന്യത്തിന്റെ മിസൈല്‍, റോക്കറ്റ് റെജിമെന്റുകള്‍ വിന്യസിച്ചിട്ടുള്ളതായും അവിടെ സൈനിക ക്യാമ്പുകള്‍ നിര്‍മിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയിലെ നിരീക്ഷണ ഡ്രോണുകളുടെ വിന്യാസവും വര്‍ധിച്ചിട്ടുണ്ട്.

കഷ്ഗര്‍, ഗര്‍ഗന്‍സ, ഹോട്ടാന്‍ എന്നിവിടങ്ങളിലെ പ്രധാന താവളങ്ങള്‍ കൂടാതെ ഹൈവേകളുടെ വീതികൂട്ടുകയും പുതിയ എയര്‍ സ്ട്രിപ്പുകള്‍ നിര്‍മിക്കുകയും ചെയ്യുന്നതിനാല്‍ ചൈനയുടെ നീക്കങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. പ്രദേശവാസികളായ ടിബറ്റുകാരെ റിക്രൂട്ട് ചെയ്യാനും ചൈനീസ് സൈനികര്‍ക്കൊപ്പം അതിര്‍ത്തി ഔട്ട്പോസ്റ്റുകളില്‍ അവരെക്കൂടി വിന്യസിക്കാനുമുള്ള ചൈനയുടെ ശ്രമവും വേഗത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button