Latest NewsWorld

നിങ്ങളുടെ കാല്‍മുട്ടുകള്‍ എന്റെ കഴുത്തിലാണ്. എനിക്ക് ശ്വാസം മുട്ടുന്നു; ജോര്‍ജ് ഫ്ലോയിഡ് കൊലപാതകം: ഡെറിക് ഷോവിന്‍ കുറ്റക്കാരനെന്ന് കോടതി

വാഷിങ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഷോവിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. ഷോവിനുള്ള ശിക്ഷ 8 ആഴ്ചകള്‍ക്കുള്ളില്‍ വിധിക്കും. മൂന്ന് കുറ്റങ്ങളായി ഷോവിന് 75 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം.

കഴിഞ്ഞ മെയ് 25 നായിരുന്നു കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡ് കൊല്ലപ്പെട്ടത്. പ്രസിഡന്റ് ജോ ബൈഡന്‍ കോടതി നടപടികള്‍ വൈറ്റ് ഹൌസിലിരുന്ന് വീക്ഷിച്ചു. വിധികേള്‍ക്കാന്‍ കോടതിക്ക് പുറത്ത് വലിയ ജനകൂട്ടം തടിച്ചുകൂടുകയും മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്തിരുന്നു.

വ്യാജരേഖകളുപയോഗിച്ചു എന്നാരോപിച്ചായിരുന്നു അന്ന് ഡെറക് ചൗവിന്‍ അഞ്ചുമിനിറ്റോളം കഴുത്തില്‍ കാലുകൊണ്ട് ഞെരിച്ചത്. ”നിങ്ങളുടെ കാല്‍മുട്ടുകള്‍ എന്റെ കഴുത്തിലാണ്. എനിക്ക് ശ്വാസം മുട്ടുന്നു,” ജീവശ്വാസത്തിനായി കണ്ണീരോടെയുള്ള ജോര്‍ജ് ഫ്ലോയിഡിന്റെ യാചന ലോകത്തിന്റെ തന്നെ വേദനയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധങ്ങള്‍ അരങ്ങേറുകയായിരുന്നു.

സംഭവം വിവാദമായപ്പോള്‍ തന്നെ ഡെറക് ചൗവിനെയും മറ്റ് മൂന്ന് പോലീസുകാരേയും സേനയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഫെഡല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനായിരുന്നു അന്വേഷണം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button