കനത്ത മഴ, മംഗളുരു – ഗോവ പാസഞ്ചര്‍ പാളം തെറ്റി
ബെംഗളുരു: ശക്തമായ മഴയെ തുടര്‍ന്ന് മംഗാലാപുരം ഗോവ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. 01134 മംഗളുരു ജങ്ഷന് – സിഎസ്ടി ടെര്‍മിനസ് എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
ദൂദ്സാഗര്‍ – സൊനാലിയത്തിനും ഇടയിലാണ് ട്രെയിന്‍ പാളം തെറ്റിയതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഇരുപത്തി നാല് മണിക്കൂറിനിടെ മൂന്ന് മരണമാണ് സംഭവിച്ചത്.
ദിവസങ്ങളായുള്ള ശക്തമായയെ തുടര്‍ന്ന് കര്‍ണാടക സംസ്ഥാനത്തെ 7 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, സൗത്ത് കന്നഡ, ചിക്കമംഗളൂരു, ഹസന്, കൊഡഗ്, ശിവമോഗ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
കാവേരി, തുങ്കബദ്ര, ഭീമ, കബനി തുടങ്ങിയ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. മഴ ശക്തമാകുന്നതിനെ തുടര്‍ന്ന് 9,000 പേരെ ഇതിനോടകം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. റെയില്‍ ഗതാഗതവും ഇതിനോടകം സര്‍വ്വീസ് നിര്‍ത്തിവച്ചു.