Kerala NewsLatest NewsUncategorized

പണം തട്ടാനെന്ന സംശയം: കളക്ടറുടെ പേരിൽ വ്യാജ ഫേസ് ബുക്ക് പേജ്; സൈബർ സെല്ലിനു പരാതി നൽകി കളക്ടർ

ഇടുക്കി: ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻറെ പേരിൽ വ്യാജ ഫേസ് ബുക്ക് പ്രൊഫൈൽ. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സബ് കളക്ടർ സൈബർ സെല്ലിനും ഫേസ്ബുക്ക് അധികാരികൾക്കും പരാതി നൽകി. സംശയം തോന്നിയ സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്നാണ് വ്യാജൻറെ വിവരം സബ്കളക്ടറുടെ ശ്രദ്ധയിൽ പെട്ടത്.

വ്യാജ ഫേസ്ബുക്ക് പ്രാഫൈൽ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തറിയുന്നത്. വിശദമായ പരിശോധനയിൽ ആസൂത്രിതമായ തട്ടിപ്പിനുള്ള ശ്രമമാണെന്ന് തെളിഞ്ഞു. തട്ടിപ്പിൽ കുടുങ്ങാതിരിക്കുവാൻ ഉടൻ തന്നെ സബ് കളക്ടർ തന്റെ പേരിലുള്ള തട്ടിപ്പിൽ ആരും കുടുങ്ങരുതെന്ന് ഔദ്യോഗിക ഫേസ്ബുക്കിൽ പോസ്റ്റ് നൽകുകയും ചെയ്തു. ഈ പേജിൽ ആർക്കും ഫ്രണ്ട് റിക്വസ്റ്റ് നൽകരുതെന്നും അറിയിച്ചിട്ടുണ്ട്.

പ്രൊഫൈൽ സൃഷ്ടിച്ചയാൾ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യർത്ഥയാണ് നൽകിയിട്ടുള്ളത്. സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ദേവികുളത്ത് സബ് കളക്ടർക്ക് ഉള്ള സ്വാധീനം മുതലെടുത്താണ് വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചിട്ടുള്ളതെന്നാണ് പൊലീസ് കരുതുന്നത്. ഇതിനെക്കുറിച്ച് സൈബൽ സെൽ ആന്വേഷണം അരംഭിച്ചിട്ടുണ്ട്. വ്യാജൻ പണം ആവശ്യപ്പെട്ടുള്ള സന്ദേശമാണ് ഏറെയും അയച്ചിട്ടുള്ളത്.

പണം തട്ടിപ്പാണോ അതോ മറ്റേതെങ്കിലും ലക്ഷ്യങ്ങൾ ഇതിനു പിന്നിലുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഭൂമാഫിയ്‌ക്കെതിരെയും വ്യാജ കൈയ്യേറ്റങ്ങൾക്കെതിരെയും സബ് കളക്ടർ സമീപ കാലത്ത് സ്വീകരിച്ച നടപടികളിൽ അതൃപ്തിയുള്ള ചിലർ കരുതിക്കൂട്ടി തേജോവധം ചെയ്യാനും അപകീർത്താനും ശ്രമിക്കുന്നതിന്റെയും ഭാഗമായി നിർമ്മിച്ചതാണോ വ്യാജ അക്കൗണ്ടെന്നും സംശയിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button