ഉത്രാട ദിനത്തില്‍ ഗുരുവായൂരപ്പന് തിരുമുല്‍ക്കാഴ്ചയായി ഭക്തരുടെ കാഴ്ചക്കുല
ഉത്രാട ദിനത്തില്‍ ഗുരുവായൂരപ്പന് തിരുമുല്‍ക്കാഴ്ചയായി സമര്‍പ്പിച്ച ഭക്തരുടെ കാഴ്ചക്കുലകളോടെ ക്ഷേത്രം നിറഞ്ഞു. രാവിലത്തെ ശീവേലിക്ക് ശേഷം ഏഴുമണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സ്വര്‍ണക്കൊടിമരത്തിന് സമീപം മേല്‍ശാന്തി ബ്രഹ്മശ്രീ കവപ്ര മാറത്ത് മനയില്‍ അച്യുതന്‍ നമ്പൂതിരി നാക്കിലയില്‍ നേന്ത്രക്കുല സമര്‍പ്പിച്ചതോടെയാണ് ഉത്രാട കാഴ്ചക്കുല സമര്‍പ്പണത്തിന് തുടക്കം കുറിച്ചത്.
തുടര്‍ന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥന്‍, ക്ഷേത്രം ഡി.എ. പ്രമോദ് കളരിക്കല്‍ എന്നിവര്‍ ഭഗവാനോട് കാഴ്ചക്കുല സമര്‍പ്പിച്ചു. ശേഷം ഭക്തജനങ്ങളുടെ നീണ്ട വരിയില്‍ സമര്‍പ്പണം തുടര്‍ന്നു.
നൂറുകണക്കിന് ഭക്തര്‍ ഗുരുവായൂരപ്പന് നേന്ത്രക്കുലകള്‍ സമര്‍പ്പിച്ച് ദര്‍ശന സൗഭാഗ്യം നേടി. സമര്‍പ്പിച്ച കാഴ്ചക്കുലകളില്‍ ഒരു ഭാഗം തിരുവോണ സദ്യയിലെ വിശേഷ വിഭവമായ പഴംപ്രഥമനായി ഉപയോഗിക്കും. ശേഷിക്കുന്നവ ക്ഷേത്രാവശ്യങ്ങള്‍ക്കായി മാറ്റി, പിന്നീട് ലേലം മുഖേന ഭക്തര്‍ക്ക് വിതരണം ചെയ്യും.
Tag: Devotees witness the grandeur of Guruvayoorappan on Uthrada Day