കശ്മീരില്‍ ഡിജിപി ഉന്നതതല യോഗം വിളിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഡിജിപി ഉന്നതതല യോഗം വിളിച്ചു. കശ്മീരിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താന്‍ വേണ്ടിയാണ് യോഗം നടത്തുന്നത്. സാധാരക്കാരടക്കം തീവ്രവാദികളുടെ വെടിയേറ്റ് മരിക്കുന്ന അവസ്ഥയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വേണ്ടിയുള്ള സംവിധാനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ജമ്മു കാശ്മീരില്‍ ഇതിനോടകം നിരവധി സൈനികരാണ് വീരമൃത്യു വരിച്ചത്.
സൈനികര്‍ മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ന്യൂനപക്ഷ വിഭാഗങ്ങളും തീവ്രവാദികളുടെ ആക്രമണത്തില്‍ അടുത്തിടെ മരിക്കുകയുണ്ടായി. ഈ അവസരത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുകശ്മീര്‍ സന്ദര്‍ശനം നടത്തിയിരുന്നു.അമിത് ഷായുടെ കാശ്മീര്‍ സന്ദര്‍ശനത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉന്നത തല യോഗം വിളിക്കുകയും സ്ഥിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷവും ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൗരന്മാരെ ഉന്നമിട്ട് തന്നെ തീവ്രവാദികള്‍ അക്രമം അഴിച്ചു വിടുന്നു. ഇന്നലെയും ഭീകരരുടെ വെടിവെയ്പ്പില്‍ സാധാരണക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഡിജിപി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്.