keralaKerala NewsLatest NewsUncategorized
പോലീസ് അതിക്രമങ്ങൾക്കെതിരായ പരാതികളിൽ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി റവാഡ് ചന്ദ്രശേഖർ
പോലീസ് അതിക്രമങ്ങൾക്കെതിരായ പരാതികളിൽ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി റവാഡ് ചന്ദ്രശേഖർ. നടപടി സ്വീകരിക്കപ്പെടാത്ത സംഭവങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം അന്വേഷിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
“ചിലരുടെ തെറ്റായ പ്രവർത്തനങ്ങൾ കാരണം മുഴുവൻ സേനയും മോശമായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. തെറ്റായ ആരോപണങ്ങളും ഉയരുന്നുണ്ട്. അതിനാൽ എല്ലാ പരാതികളും വിശദമായി പരിശോധിച്ച് നടപടിയുണ്ടാക്കണം,” എന്ന് ഡിജിപി ചൂണ്ടിക്കാട്ടി.
ഉത്തരമേഖല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപി നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. “തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ട ബാധ്യതയില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tag: DGP Rawad Chandrashekhar demands thorough investigation into complaints of police brutality