GamesLatest NewsNationalNewsWorld
ഇന്ത്യയുടെ അഭിമാനം മേരി കോം ഇന്നിറങ്ങും
ടോക്കിയോ: വിടവാങ്ങല്‍ പോരാട്ടവേദിയില്‍ സ്വര്‍ണ മെഡല്‍ ഇന്ത്യക്ക് നല്കാന് മേരി കോം ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും.
ഒളിംപിക്സ് ബോക്സിംഗില്‍ ഇന്ത്യയുടെ മെഡല്‍ സ്വപ്നമാണ് മേരി കോം. മണിപ്പൂരില്‍ നിന്നും വന്ന ബോക്സിങ് കായികതാരമായ മേരി കോം ആറ് തവണ ലോക ബോക്സിങ് ജേതാവ് ആയിട്ടുണ്ട്.
2012ല്‍ ഒളിമ്പിക്സില്‍ വനിതാവിഭാഗം ബോക്സിങിനെ ആദ്യമായി ഉള്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് മേരി കോം. 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റില്‍ വെങ്കല മെഡല്‍ നേടുകയും ചെയ്ത താരമാണ്.
ഡൊമിനിക്കന്‍ റിപ്പബ്ലിക് താരം മിഗ്വേലിന ഹെര്‍ണാണ്ടസിനെയാണ് മേരി കോം നേരിടുന്നത്. തന്റെ വ്യക്തി ജീവിതത്തില്‍ മേരി കോം മൂന്ന് മക്കളുടെ അമ്മയാണ്.