Kerala NewsLatest News
ബാലുശേരിയില്‍ ധര്‍മജന്റെ റോഡ് ഷോ ; ഒപ്പം പിഷാരടിയും

ബാലുശ്ശേരിയില്‍ യു.ഡി.എഫ് പ്രചരണത്തിന് കൊഴുപ്പേകി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ റോഡ് ഷോ. ധര്‍മ്മജനൊപ്പം രമേഷ് പിഷാരടി കൂടി പങ്കെടുത്ത റോഡ് ഷോയില്‍ യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി.
പൂനൂരില്‍ നിന്ന് ആരംഭിച്ച റോഡ് ഷേയില്‍ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങള്‍ അണിനിരന്നു. ബാലുശ്ശേരി. ടൗണ്‍ വരെ 7 കിലോമീറ്റര്‍ ദൂരമാണ് പ്രചരണ വാഹനങ്ങള്‍ സഞ്ചരിച്ചത്. മണ്ഡലത്തിലെ യുവാക്കളുടെ ആവേശം ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി ധര്‍മ്മജന്‍ പറഞ്ഞു.
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയില്‍ വിജയപ്രതീക്ഷയോടെ തന്നെയാണ് പോരാട്ടത്തിനിറങ്ങിയതെന്ന് പിഷാരടി പറഞ്ഞു. ബാലുശ്ശേരിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ യു.ഡി.എഫ് നേതാക്കള്‍ പങ്കെടുത്തു. ധര്‍മ്മജനെ പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് തുറന്ന വാഹനത്തിലേക്കെത്തിച്ചത്. രമേഷ് പിഷാരടി കൂടിയെത്തിയതോടെ യുവാക്കള്‍ക്ക് ആവേശമായി.