വിവാഹാഭ്യർഥന നിരസിച്ചു, നടി മാൽവി മൽഹോത്രക്ക് കുത്തേറ്റു.

മുംബൈ/ വിവാഹാഭ്യർഥന നിരസിച്ച യുവനടിയെ സുഹൃത്ത് കൂടിയായ യുവാവ് കുത്തി പരുക്കേൽപ്പിച്ചു. നടി മാൽവി മൽഹോത്രക്കാണ് സുഹൃത്ത് കൂടിയായ യുവാവിൽ നിന്ന് കുത്തേറ്റത്. വയറിനും കൈകൾക്കും കുത്തേറ്റ നടിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പി ച്ചിരിക്കുകയാണ്. നടിയെ ആക്രമിച്ച യോഗേശ്വർ കുമാർ മഹിപാൽ സിങ് എന്നയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ നടത്തിവരുന്നു.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ മുംബൈയിലെ കഫേയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയെ കാർ തടഞ്ഞു നിർത്തി ഇയാൾ ആക്രമിക്കുകയാണ് ഉണ്ടായത്. കഴിഞ്ഞ ഒരു വർഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. യുവാവ് നടിയോട് വിവാഹാഭ്യർഥന നടത്തിയതോടെ യോഗേഷുമായുള്ള സൗഹൃദം നടി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. നടി സഞ്ചരിച്ചിരുന്ന കാർ തന്റെ ആഡംബര കാർ കുറകെയിട്ട് തടഞ്ഞ പ്രതി തന്നോട് എന്താണ് സംസാരിക്കാത്തതെന്നു ചോദിച്ച് മാൽവിയെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു.