Kerala NewsLatest News

ഞാന്‍ കോണ്‍ഗ്രസുകാരന്‍; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കും -ധര്‍മ്മജന്‍

കോഴിക്കോട്: താന്‍ കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണെന്നും ധര്‍മ്മജന്‍ പറഞ്ഞു. മല്‍സരിക്കാന്‍ ഏത് മണ്ഡലമെന്നത് പ്രശ്‌നമല്ല. മണ്ഡലം മാറിയുള്ള മല്‍സരവും പ്രശ്‌നമല്ല. സ്വതന്ത്രനായി മല്‍സരിക്കില്ല. താന്‍ കോണ്‍ഗ്രസിനെ നെഞ്ചിലേറ്റുന്ന ആളാണ്. മല്‍സരിക്കുന്നെങ്കില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മാത്രമെന്നും ധര്‍മ്മജന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയമസഭ മണ്ഡലത്തില്ലേക്കാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയെ കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടികളില്‍ ധര്‍മജന്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് സി.പി.എം സിറ്റിങ് എം.എല്‍.എ പുരുഷന്‍ കടലുണ്ടി 15464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുസ്ലിം ലീഗിലെ യു.സി രാമനെയാണ് പുരുഷന്‍ കടലുണ്ടി പരാജയപ്പെടുത്തിയത്.

രണ്ടു തവണ ജയിച്ച പുരുഷന്‍ കടലുണ്ടിയെ മാറ്റി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവിനെ മല്‍സരിപ്പിക്കാണ് സി.പി.എം ആലോചന. അതേസമയം, ലീഗിന്റെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാനും സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button