സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് ധര്മജന് വോട്ടഭ്യര്‍ഥിച്ച് ബോര്‍ഡുകള്‍

ബാലുശ്ശേരി: സ്ഥാനാര്‍ഥിപ്രഖ്യാപനം വരുന്നതുവരെ ജില്ലയിലെ പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് കെ.പി.സി.സി നിര്‍ദേശമുണ്ടെങ്കിലും ധര്മജന് ബോള്‍ഗാട്ടിയുടെ െതരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. സ്ഥാനാര്‍ഥിയുടെ ചിത്രസഹിതം ഒ.ഐ.സി.സി റിയാദിെന്റ പേരിലാണ് കോക്കല്ലൂര്‍ അങ്ങാടിയില്‍ വലിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.
യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയും കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയും അറിയാതെയാണ് ബോര്‍ഡ് സ്ഥാപിച്ചത്. സ്ഥാനാര്‍ഥിയെ കെ.പി.സി.സി പ്രഖ്യാപിക്കും മുമ്പ് പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നരീതി കോണ്‍ഗ്രസില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.സി. വിജയന് പറഞ്ഞു. ബാലുശ്ശേരിയിലെ ഒരുവിഭാഗം കോണ്‍ഗ്രസ് പോഷകസംഘടന നേതാക്കള്‍ ധര്മജന് ബോള്‍ഗാട്ടിയെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിച്ച് ഒരുമാസം മുേമ്ബ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ചുവരുകയാണ്.
യു.ഡി.എഫ് നിയോജകമണ്ഡലം നേതൃത്വത്തെ പോലും അവഗണിച്ച് സ്ഥാനാര്‍ഥി പരിവേഷം ചാര്‍ത്തി നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസില്‍നിന്നുതന്നെ വിമര്‍ശനമുയരുകയും യു.ഡി.എഫ് നിയോജകമണ്ഡലം നേതൃത്വം കെ.പി.സി.സിക്ക് പരാതി കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. കെ.പി.സി.സിക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്ന് നിയോജകമണ്ഡലം യു.ഡി.എഫ് ചെയര്‍മാനും കണ്‍വീനറും തമ്മില്‍ അഭിപ്രായവ്യത്യാസവുമുണ്ടായി.
കത്ത് വിവാദമായതോടെയാണ് സ്ഥാനാര്‍ഥിപ്രഖ്യാപനം വരുന്നതുവരെ ജില്ലയിലെ പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് ധര്മജന് ബോള്‍ഗാട്ടിയോട് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദേശിച്ചതും. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിപോലും അറിയാതെ പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.