Latest News
അടിയന്തര സര്‍വ്വീസുകള്‍ മാത്രമേ പ്രവേശിപ്പിക്കൂ; കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണവുമായി കര്‍ണാടക
ബെംഗ്ലൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ് കര്‍ണാടക. അടിയന്തര സര്‍വ്വീസുകള്‍ മാത്രമേ കേരളത്തില്‍ നിന്ന് പ്രവേശിപ്പിക്കൂ.
കേരളാതിര്‍ത്തികളിലെ ഇടറോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും വാഹനം നിയന്ത്രിക്കാനാണ് പുതിയ നിര്‍ദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്താനും തീരുമാനമായി.
അതിര്‍ത്തി ജില്ലകളില്‍ ശനിയും ഞയറാഴ്ചയും പൂര്‍ണ കര്‍ഫ്യൂ ആയിരിക്കുമെന്നും സുള്ള്യ, പുത്തൂര്‍ അതിര്‍ത്തിയില്‍ കുഴിയെടുത്ത് ഗതാഗതം തടയാനുമാണ് തീരുമാനം. ഇന്ന് മുതല്‍ ബെംഗ്ലൂരുവിലടക്കം രാത്രി കര്‍ഫ്യൂവാണ്. രാത്രി 10 മണി മുതല്‍ 6 മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.