Kerala NewsLatest NewsUncategorized

നിർണായക നീക്കവുമായി ധർമരാജൻ: ഒരുകോടിരൂപയുടെ ഉറവിടം വെളിപ്പെടുത്തി; അന്വേഷണ സംഘം കണ്ടെത്തിയ പണം തിരികെ ആവശ്യപ്പെട്ടു

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം കണ്ടെത്തിയ പണം തിരികെ ആവശ്യപ്പെട്ട് ധർമരാജൻ കോടതിയിൽ. പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ധർമരാജൻ കോടതിയിൽ ഹാജരാക്കി. ഒരു കോടി രൂപയുടെ ഉറവിടമാണ് വ്യക്തമാക്കിയത്. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിലാണ് രേഖകൾ ഹാജരാക്കിയത്.

കേസിൽ ബിജെപി വലിയ തോതിൽ പ്രതിരോധത്തിലാകുന്ന സമയത്താണ് ധർമ്മരാജന്റെ നീക്കം. ഡെൽഹിയിൽ ബിസിനസ് വ്യാപിപ്പിക്കുന്നതിനായാണ് പണം കൊണ്ടുപോയതെന്നാണ് ധർമ്മരാജന്റെ വെളിപ്പെടുത്തൽ. അന്വേഷണ സംഘം കണ്ടെത്തിയ പണം തിരികെ വേണമെന്നാണ് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ധർമ്മരാജൻ പൊലീസിന് നൽകിയ പരാതി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് നഷ്ടപ്പെട്ടത് മൂന്നര കോടി രൂപയാണെന്ന് ഇദ്ദേഹം പറഞ്ഞത്.

നഷ്ടപ്പെട്ട പണത്തിൽ 1.40 കോടി രൂപ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2.10 കോടി രൂപ ഇനിയും കണ്ടെത്താനുണ്ട്. താൻ ബിസിനസുകാരനാണെന്നും അതിന് വേണ്ടിയാണ് പണമെന്നും കോടതിയിൽ ധർമ്മരാജൻ പറഞ്ഞിട്ടുണ്ട്. ഡെൽഹിയിൽ ബിസിനസ് വ്യാപിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നു പണം കൊണ്ടുപോയതെന്നാണ് ഇപ്പോൾ പറയുന്നത്. ബിജെപിയെ സംബന്ധിച്ച് വലിയ തോതിൽ ആശ്വാസമാകുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button