indiaNationalNews

ധർമ്മസ്ഥല കേസ്; പതിമൂന്നാം പോയിന്റിലും പുതിയ തെളിവുകളോ മൃതദേഹാവശിഷ്ടങ്ങളോ ലഭിച്ചില്ല, അന്വേഷണം അവസാനിപ്പിച്ചേക്കും

ധർമ്മസ്ഥല കേസിൽ അന്വേഷണം അവസാനിപ്പിക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നു. പതിമൂന്നാം പോയിന്റിലുമെത്തിയിട്ടും പുതിയ തെളിവുകളോ മൃതദേഹാവശിഷ്ടങ്ങളോ ലഭിക്കാത്തതിനാൽ, അന്വേഷണം തുടരുന്നതിൽ അർഥമില്ലെന്ന നിലപാടിലാണ് അധികൃതർ. പതിമൂന്നാം പോയിന്റിലും പുരോഗതി ഇല്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കാമെന്ന കാര്യത്തിൽ മന്ത്രിസഭയിൽ ആലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

റഡാർ പരിശോധന ഉൾപ്പെടെയുള്ള ശ്രമങ്ങളിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായിട്ടില്ല. നിയമസഭയിൽ സംസാരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, പതിമൂന്നാം പോയിന്റിലും ഒന്നും കണ്ടെത്താനായില്ലെങ്കിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം അവസാനിപ്പിക്കേണ്ടിവരുമെന്ന് വ്യക്തമാക്കി. ഇതിനായി മന്ത്രിസഭയിൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘത്തലവനെ ആഭ്യന്തരമന്ത്രി വിളിച്ചുവരുത്തി, അന്വേഷണം തുടരുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ചോദ്യം ചെയ്തു. ഇന്നലത്തെ തെരച്ചിലും പരാജയപ്പെട്ടു; മണ്ണ് നീക്കം ചെയ്ത് ജിപിആർ ഉപയോഗിച്ച് നടത്തിയ പരിശോധനയും ഫലപ്രദമായില്ല. ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടതായാണ് സാക്ഷി വ്യക്തമാക്കിയ പതിമൂന്നാം പോയിന്റിലാണ് ഇന്നലെ പരിശോധന നടന്നത്.

Tag: Dharmasthala case; No new evidence or remains found at the 13th point, investigation may be closed

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button