indiaLatest NewsNationalNewsUncategorized
ധര്‍മസ്ഥല കേസ്; വെളിപ്പെടുത്തല്‍ നടത്തിയ സാക്ഷിയെ എസ്‌ഐടി അറസ്റ്റ് ചെയ്തു
ധര്‍മസ്ഥല കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സാക്ഷിയെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. SIT തലവന്‍ പ്രണബ് മോഹന്തിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് നടപടി. സാക്ഷി നല്‍കിയ മൊഴികളിലും സമര്‍പ്പിച്ച രേഖകളിലും ഗൗരവമായ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം, ഇയാളെ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി, തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.
അതേസമയം, കേസില്‍ കസ്റ്റോഡിയനായ മഹേഷ് തിമറോടിയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് സാക്ഷിയെ എസ്‌ഐടി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.
Tag: Dharmasthala case; SIT arrests witness who made revelation