Editor's ChoiceindiaLatest NewsNationalNews

ധർമ്മസ്ഥല; സൗജന്യ കേസ് – പതിനൊന്ന് വർഷത്തിന് ശേഷവും നീതി വിദൂരതയിൽ

കർണാടകയിലെ പ്രശസ്തമായ ക്ഷേത്ര നഗരം ധർമ്മസ്ഥലം, വീണ്ടും ദേശീയ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. 2012-ൽ 17 വയസ്സുകാരി സൗജന്യയുടെ ബലാത്സംഗ കൊലപാതകമാണ് ധർമ്മസ്ഥലയിലെ കൊടു ക്രൂരതയിലേക്ക് വിരൽ ചൂണ്ടിയത്.

ധർമ്മസ്ഥലത്തിന്റെ വിവിധ ഭാഗങ്ങളിൽ യുവതികളെ ലൈംഗികമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലാണ് മറഞ്ഞു കിടക്കുന്ന പല സംഭവങ്ങളുടെയും ചുരുൾ അഴിയാൻ കാരണമായത്. തുടർന്ന് SIT അന്വേഷണം ആരംഭിച്ചു. വർഷങ്ങളായി സ്ത്രീകളുടെയും വിദ്യാർത്ഥിനികളുടെയും മൃതദേഹങ്ങൾ കത്തിക്കാനും കുഴിച്ചുമൂടാനും താൻ നിർബന്ധിതനായിരുന്നുവെന്നാണ് ഇയാളുടെ ആരോപണം.

ഉജിരെയിലെ ശ്രീ ധർമ്മസ്ഥല മഞ്ചുനാഥേശ്വര കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു സൗജന്യ. 2012 ഒക്ടോബർ 9-ന് കോളജിലേക്ക് പോയ സൗജന്യ വീട്ടിൽ തിരിച്ചെത്തിയില്ല. അവസാനമായി നെത്രാവതി നദിക്ക് സമീപം ബസ്സിൽ നിന്ന് ഇറങ്ങുന്നതാണ് കണ്ടത്. വെെകുന്നേരം 4നും 4.15 നുമാണ് സൗജന്യയെ കണ്ടതെന്ന് മാതൃസഹോദരനും നാട്ടുകാരും പറയുന്നു. ഏറെ വെകിയും സൗജന്യ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന്
രാത്രിയോടെ കുടുംബം ബെൽത്തങ്ങാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്ന് ധർമ്മസ്ഥലത്തിൽ പോലീസ് സ്റ്റേഷൻ ഇല്ലായിരുന്നതും വലിയ വീഴ്ചയായി. അടുത്ത ദിവസം, സൗജന്യയുടെ മൃതദേഹം മണ്ണസങ്കയിലെ വനത്തിൽ കണ്ടെത്തി. വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. സംഭവം വലിയ ജനരോക്ഷത്തിന് കാരണമായി.

2012 ഒക്ടോബർ 12-ന്, ക്ഷേത്ര ട്രസ്റ്റിലെ തൊഴിലാളികൾ പിടികൂടിയ സന്തോഷ് റാവുവിനെ പോലീസിൽ ഏൽപ്പിച്ചു. ആദ്യം CID, പിന്നീട് 2013-ൽ CBI അന്വേഷണം ഏറ്റെടുത്തു. എന്നാൽ, 2023 ജൂൺ 16-ന് CBI കോടതി തെളിവുകളുടെ അഭാവത്തിൽ സന്തോഷ് റാവുവിനെ വെറുതെവിട്ടു. അന്വേഷണത്തിലെ വീഴ്ചകൾ കോടതി ചൂണ്ടിക്കാട്ടി.

കോടതിയുടെ വിധിക്ക് പിന്നാലെ പ്രതിഷേധങ്ങൾ ശക്തമായി. ‘സൗജന്യക്ക് നീതി’ പ്രചാരണം വ്യാപകമായി. 2024-ൽ ഹൈക്കോടതി പുതിയ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളുകയും ചെയ്തു. കുറ്റക്കാരൻ ആരാണെന്ന ചോദ്യം ഇന്നും ഉത്തരമില്ലാതെ തുടരുന്നു.

“മകളുടെ ഓർമ്മയ്ക്കായി ഞങ്ങൾ ഒരു തൈ നട്ടു. അത് വളർന്നു. പ്രകൃതി തന്റെ കടമ ചെയ്തു. എന്നാൽ നീതി നൽകേണ്ടവർ പരാജയപ്പെട്ടു.” സൗജന്യയുടെ പിതാവ് ചന്ദ്രപ്പ ഗൗഡ നീതി തേടിയ പോരാട്ടത്തിൽ തോറ്റ മനസ്സോടെ 2024 ജനുവരിയിൽ അർബുദബാധിതനായി മരണപ്പെട്ടു.
വർഷങ്ങളായി നീതിയുടെ കാത്തിരിപ്പ് തുടരുന്നു. ധർമ്മസ്ഥലത്തിന്റെ ഇരുണ്ട രഹസ്യങ്ങൾ ഇപ്പോഴും മറഞ്ഞുകിടക്കുന്നു.

Tag: Dharmasthala; Free case – Justice still far away after eleven years, soujanya case

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button