keralaKerala NewsUncategorized

ധർമ്മസ്ഥല അന്വേഷണം; 15 വർഷം പഴക്കമുള്ള ഒരു ദുരൂഹ സംഭവത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ആക്ഷൻ കമ്മിറ്റി ഭാരവാഹി

ധർമസ്ഥലയിൽ നടന്നതായി ആരോപിക്കുന്ന കൂട്ടശവസംസ്‌കാരങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാകുന്നതിനിടെ, 15 വർഷം പഴക്കമുള്ള ഒരു ദുരൂഹ സംഭവത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ആക്ഷൻ കമ്മിറ്റി ഭാരവാഹിയും ഇച്ചലംപാടി സ്വദേശിയുമായ ടി. ജയന്ത് രംഗത്ത് വന്നു. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന ദുരൂഹമായ ഒരു ശവസംസ്‌കാരത്തിന് താൻ സാക്ഷിയായിരുന്നുവെന്ന് ജയന്ത് മാധ്യമങ്ങളോട് പറഞ്ഞു.

ജയന്തിന്റെ വെളിപ്പെടുത്തലനുസരിച്ച്, അന്ന് ഏകദേശം 15 വയസ്സുള്ള പെൺകുട്ടിയുടെ പാതിയോളം ജീർണ്ണിച്ച മൃതദേഹം കണ്ടെത്തിയെങ്കിലും, പരിശോധിക്കാതെ തന്നെ അതിവേഗം സംസ്‌കാരിച്ചുവെന്നാണ് ആരോപണം. “ഞാൻ പരാതി നൽകിയിട്ടും കേസെടുത്തില്ല. എന്റെ കണ്ണുകൾ കൊണ്ട് തന്നെയാണ് അത് കണ്ടത്,” ജയന്ത് പറഞ്ഞു. ധർമസ്ഥലത്തിൽ നിരവധി കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്നും പ്രദേശവാസികൾക്ക് അതറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭയമാണ് ആരും പരാതി നൽകാത്തതിന് കാരണം. എന്നാൽ എസ്‌ഐടിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നുവെന്നും, തന്റെ അനന്തിരവൾ പത്മലതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പരാതി നൽകിയിട്ടുണ്ടെന്നും ജയന്ത് അറിയിച്ചു. കൂടുതൽ ആളുകൾ ഇപ്പോൾ മുന്നോട്ട് വരാൻ തയ്യാറായിരിക്കുകയാണെന്നും അഞ്ചു

മുതൽ ആറുവരെയുള്ളവർ പരാതിയുമായി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ധർമസ്ഥല കേസിലെ പ്രധാന സാക്ഷിയുടെ അഭിഭാഷകൻ, എസ്ഐടി ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത് വന്നു. സിർസി സ്റ്റേഷനിലെ ഇൻസ്‌പെക്ടറും എസ്ഐടി അംഗവുമായ മഞ്ജുനാഥ ഗൗഡ സാക്ഷിയെ ഭീഷണിപ്പെടുത്തുകയും, പരാതി പിന്‍വലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തുവെന്നാണ് പരാതി. ധർമസ്ഥല കേസിൽ തെളിവെടുപ്പ് പുരോഗമിക്കുന്ന സമയത്താണ് ഈ ആരോപണം ഉയർന്നത്. മഞ്ജുനാഥ ഗൗഡയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ധർമസ്ഥല ആക്ഷൻ കമ്മിറ്റി രംഗത്ത് എത്തിയിട്ടുണ്ട്.

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് അടയാളപ്പെടുത്തിയ ഏഴ്, എട്ട്, ഒൻപത്, പത്ത് എന്നീ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിൽ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന് പറഞ്ഞത് 13 ഇടങ്ങളിലാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ആറാം സ്ഥലത്ത് നടത്തിയ ഖനനത്തിൽ അഞ്ച് പല്ലുകളും, രണ്ട് തുടയെല്ലുകളും, ഒരു താടിയെല്ലും കണ്ടെത്തി. ഇത് പുരുഷന്റെതാണെന്നാണ് പ്രാഥമിക നിഗമനം. അസ്ഥികൾ ബെംഗളൂരുവിലെ ഫൊറൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.

Tag: Dharmasthala investigation; Action Committee office bearer makes new revelation about a mysterious incident that is 15 years old

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button