
ധർമ്മസ്ഥല വെളിപ്പെടുത്തലിനെ തുടർന്ന് പരിശോധന ആരംഭിച്ച ആദ്യ പോയിന്റിൽ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. രാവിലെ ആരംഭിച്ച പരിശോധനയിൽ മൂന്നടി വരെ കുഴിച്ചെങ്കിലും ഫലമുണ്ടായില്ല. കനത്ത മഴയെ തുടർന്ന് സ്ഥലത്ത് ഉറവകളും വെള്ളക്കെട്ടും രൂപപ്പെട്ടതിനാൽ പരിശോധന ദുഷ്കരമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
പുഴക്കര പ്രദേശമായതിനാൽ കൂടുതൽ ആഴത്തിൽ കുഴിക്കാൻ പ്രയാസമുണ്ടെങ്കിലും പരിശോധന തുടരുകയാണ്. കൂടുതൽ പോയിന്റുകളിൽ അന്വേഷണം നടത്തുന്നതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനായി ജെസിബി എത്തിച്ചിരിക്കുകയാണ്.
ഐജി അനുചേതും എസ്.പി ജിതേന്ദ്ര കുമാറും സ്ഥലത്തെത്തി പരിശോധന മേൽനോട്ടം വഹിച്ചു. സാക്ഷിക്ക് തൃപ്തിയാകുന്നത് വരെ അന്വേഷണം തുടരുമെന്നും, നിലവിലെ സാഹചര്യത്തിൽ മാനുവൽ ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമേ കുഴിയെടുക്കാൻ കഴിയൂവെന്നും സംഘം അറിയിച്ചു.
Tag: Dharmasthala revelation; Nothing was found from the first point where the inspection began