Latest NewsNationalNews

ധർമ്മസ്ഥല; ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിഠൽ ഗൗഡയുടെ വാഹനത്തിന് നേരെ അക്രമം

ധർമ്മസ്ഥലയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിഠൽ ഗൗഡയുടെ വാഹനത്തിന് നേരെ അക്രമം. ധർമ്മസ്ഥല ട്രസ്റ്റ് അനുകൂലികളുടെ നേതൃത്വത്തിലാണ് അക്രമണം നടന്നത്. കഴിഞ്ഞ ദിവസം നാല് മാധ്യമപ്രവർത്തകരെ മർദിച്ച സംഭവത്തിനുശേഷം ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിഠൽ ഗൗഡയുടെ വാഹനത്തിന് നേരെയുള്ള ആക്രമണം. വാഹനത്തിന്റെ ചില്ലുകൾ തകർത്തതോടൊപ്പം സീറ്റുകളും കുത്തിക്കീറിയിരുന്നു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വെസ്റ്റേൺ സോൺ ഐജി, ദക്ഷിണ കന്നട എസ്.പി എന്നിവരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. അഞ്ചു പൊലീസ് ബറ്റാലിയനുകളെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഇരു കൂട്ടർക്കും തമ്മിൽ സംഘർഷ സാധ്യത ഉയർന്ന സാഹചര്യത്തിൽ സുരക്ഷാ നടപടികൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രി പ്രത്യേക അന്വേഷണസംഘം യോഗം ചേർന്നിരുന്നു. ആക്രമണത്തിൽ പങ്കെടുത്തവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാല് യൂട്യൂബർമാരെ ആക്രമിച്ച സംഭവത്തിലും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. 2012ലാണ് 17കാരിയായ സൗജന്യയെ ധർമ്മസ്ഥലയിൽ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തപ്പെട്ടത്.

Tag: Dharmasthala; Vithal Gowda, uncle of rape victim soujanya, attacked with his vehicle

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button