Latest NewsLife StyleNationalSportsUncategorized

ധോണിയുടെ പുതിയ മേക്ക്​ ഓവർ കണ്ട് കണ്ണുതള്ളി ആരാധകർ

ന്യൂഡൽഹി: ക്രിക്കറ്റ്​ താരങ്ങളിൽ മേക്ക്​ ഓവറുകളിലൂടെ ട്രെൻഡ്​സെറ്ററായ ആളാണ്​ മുൻ ഇന്ത്യൻ നായകൻ എം.എസ്​. ധോണി.

നീളൻ മുടിക്കാരനായി ഇന്ത്യൻ ടീമിൽ അരങ്ങേറിയ ശേഷം കരിയറിൻറെ അവസാന കാലത്ത്​ ക്ലീൻഷേവ്​ ലുക്കിലേക്ക്​ മാറുന്ന ധോണി കാലാകാലങ്ങളിൽ വ്യത്യസ്​ഥമായ ഹെയർസ്​റ്റൈലുകളിലൂടെയും മറ്റും ക്രിക്കറ്റ്​ താരങ്ങൾക്കിടയിലെ ഫാഷൻ ഐക്കണായി നിലനിന്നിരുന്നു.

ഐ.പി.എൽ സംപ്രേഷകരായ സ്റ്റാർ സ്​പോർട്​സ്​ പുറത്തുവിട്ട ധോണിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ട്​ ഞെട്ടിയിരിക്കുകയാണ്​ ആരാധകർ. തലമൊട്ടയടിച്ച്‌​ സന്യാസിയുടെ ലുക്കിലുള്ള ധോണിയുടെ ചിത്രം ഇൻറർനെറ്റിൽ വൈറലായി മാറി​.

വൈറൽ ചിത്രം എന്തിനുവേണ്ടിയാണെന്ന്​ ഉറപ്പില്ലെങ്കിലും ചിത്രം ആരാധകർക്ക്​ നന്നായി ഇഷ്​ടപ്പെട്ടിട്ടുണ്ട്​. ഏപ്രിൽ ഒമ്ബതിന്​ തുടങ്ങാൻ പോകുന്ന ഐ.പി.എല്ലിൻറെ ഭാഗമായുള്ള പരസ്യചിത്രത്തിനായാണ്​ ധോണി പുതിയ രൂപഭാവത്തിലെത്തിയതെന്നാണ്​ സൂചന.

ചെന്നൈ സൂപ്പർ കിങ്​സിൻറെ ക്യാമ്ബിനായി ഈ മാസം തുടക്കത്തിൽ ധോണി ചെന്നൈയിൽ എത്തിയിരുന്നു​. രാവിലെ ഇൻഡോറിലും വൈകുന്നേരം ചെപ്പോക്ക്​ സ്​റ്റേഡിയത്തിലുമാകും ധോണി പരിശീലനം നടത്തുകയെന്ന്​​ മുൻ ബി.സി.സി.ഐ അധ്യക്ഷൻ എൻ. ശ്രീനിവാസൻ പറഞ്ഞു. കഴിഞ്ഞ വർഷം യു.എ.ഇയിൽ നടന്ന ഐ.പി.എല്ലിൽ ചെന്നൈക്ക്​ ചരിത്രത്തിൽ ആദ്യമായി പ്ലേഓഫിൽ എത്താൻ സാധിക്കാതെ ​േപായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button