CinemaKerala NewsLatest News

മുകേഷിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ദേവിക; കാരണം പരസ്ത്രീബന്ധം, മദ്യപാനം,തെറിവിളി

മുകേഷില്‍ നിന്ന് വിവാഹമോചനത്തിന് ഒരുങ്ങി നര്‍ത്തകി മേതില്‍ ദേവിക. മദ്യപാനവും തെറിവിളിയും പീഡനവും പതിവായതിനാല്‍ മുകേഷുമായുള്ള ബന്ധം തുടര്‍ന്നുപോകാന്‍ സാധിക്കാത്തതിനാല്‍ ബന്ധം വേര്‍പെടുത്തുന്നതായിനായി കുടുംബകോടതിയെ സമീപീച്ചിരിക്കയാണ് പ്രശസ്ത നര്‍ത്തകിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെയധികം മലയാളികള്‍ ഇഷ്ടപെടുന്ന ഒരു നര്‍ത്തകിയാണ് മേതില്‍ ദേവിക. നടന്‍ മുകേഷുമായുള്ള വിവാഹത്തിന് ശേഷവും ഇവര്‍ നൃത്തരംഗത് സജീവമാണ

മുകേഷില്‍ നിന്നുള്ള അവഗണനകളും സിനിമാക്കാരനെന്ന നിലയിലുള്ള മുകേഷിന്റെ ചില ശീലങ്ങളുമാണ് ദേവികയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന. ദാമ്പത്യത്തിലെ സ്വരച്ചേര്‍ച്ച ഇല്ലായ്മ കാരണം കുറച്ചുകാലമായി ഇരുവരും വെവ്വേറെയാണ് താമസം.മുകേഷും മേതില്‍ ദേവികയും വിവാഹബന്ധം വേര്‍പിരിയുന്നുവെന്ന് അഭ്യൂഹം. മുകേഷില്‍ നിന്നുള്ള അവഗണനകളും സിനിമാക്കാരനെന്ന നിലയിലുള്ള മുകേഷിന്റെ ചില ശീലങ്ങളുമാണ് ദേവികയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന. ദാമ്പത്യത്തിലെ സ്വരച്ചേര്‍ച്ച ഇല്ലായ്മ കാരണം കുറച്ചുകാലമായി ഇരുവരും വെവ്വേറെയാണ് താമസം.

പരസ്ത്രീ ബന്ധവും മദ്യപാനവും തെറിവിളിയും പീഡനവുമൊക്കെ ഉള്‍പ്പെടുത്തി വിശദമായ വിവാഹമോചന ഹര്‍ജിയാണ് നര്‍ത്തകി കുടുംബകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കുറച്ചുകാലമായി മുകേഷുമായി വേര്‍പിരിഞ്ഞാണ് മേതില്‍ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക. മുകേഷിന്റെ ആദ്യ ഭാര്യ നടി സരിത മുകേഷിനെതിരേ ഉന്നയിച്ച അതേ ആരോപണങ്ങളാണ് ഇപ്പോള്‍ രണ്ടാംഭാര്യ ദേവികയും മുന്നോട്ടുവയ്ക്കുന്നത്. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നു തെരഞ്ഞെടുപ്പ് കാലത്ത് സരിതയുടെ ചോദ്യം അവഗണനകള്‍ സഹിച്ച് ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കാത്തതു കൊണ്ടാണ് ദാമ്പത്യം അവസാനിപ്പിക്കാന്‍ മേതില്‍ ദേവിക തയ്യാറാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. പ്രശസ്ത നര്‍ത്തികയായി ദേവിക തന്റെ നൃത്ത കരിയറുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. അവര്‍ പാലക്കാട്ട് അതിനുള്ള തയ്യാറെടുപ്പിലാണ്.ഉന്നയിച്ചിരുന്നു.

കോവിഡ് കാലത്തും പോലു കുടുംബത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ മുകേഷ് പരാജയമായിരുന്നു. തനിക്ക് വേണ്ടി കുറച്ചു പണം പോലും മുടക്കാന്‍ മുകേഷ് തയാറായിട്ടില്ല. സ്വന്തം കാര്യം മാത്രം നോക്കുന്ന ഭര്‍ത്താവാണ് മുകേഷ്. ഇങ്ങനെ അവഗണനകള്‍ സഹിച്ച് ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കാത്തതു കൊണ്ടാണ് ദാമ്പത്യം അവസാനിപ്പിക്കാന്‍ നര്‍ത്തകി തയാറെടുക്കുന്നത്. മുകേഷുമായുള്ള പ്രശ്നം കാരണം കുറച്ചുകാലമായി മുകേഷുമായി വേര്‍പിരിഞ്ഞാണ് മേതില്‍ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക. മലയാള മാസം ചിങ്ങം ഒന്ന് മുതല്‍ പൂര്‍ത്തമായും നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ് ദേവിക.

ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് മുകേഷ് മേതില്‍ ദേവികയുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് വിവാഹത്തില്‍ കലാശിച്ചത്. നടി സരിതയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു ഈ വിവാഹം. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു അത്. പാലക്കാട് സ്വദേശിയായിരുന്നു മേതില്‍ ദേവികയുടെ ആദ്യ ഭര്‍ത്താവ്. ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമാണ് മുകേഷും ദേവികയും തമ്മില്‍ ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button