കാമുകനുമായി സെക്സ് ചെയ്തോ ? കുളിക്കുന്നതിന്‍റെ വിവരങ്ങളടക്കം വിശദീകരിക്കാന്‍ പറഞ്ഞു ; സ്വാമി നടത്തിയത് കടുത്ത ലൈംഗിക ചൂഷണം

വസന്ത്കുഞ്ജിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്‍റിലെ ഡയറക്ടറായ സ്വാമി ചൈതന്യാനന്ദയുടെയുടെ അശ്ലീലം നിറഞ്ഞ ഭാഷയില്‍ സംസാരിച്ചതിന്‍റെ കൂടുതല്‍ വിവരങ്ങളും ചാറ്റുകലും പുറത്ത്. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ സ്വാമി ചൈതന്യാനന്ദയുടെ അധ്യാപനത്തിന്‍റെ മറവില്‍ നടത്തി വന്നത് കടുത്ത ലൈംഗിക ചൂഷണമെന്നാണ് വിദ്യാര്‍ഥികളുടെ തുറന്നു പറച്ചില്‍. വിദ്യാര്‍ഥിനികളുടെ കുളിമുറികള്‍ക്കടുത്ത് വരെ സ്വാമി ചൈതന്യാനന്ദ സരസ്വതി രഹസ്യ ക്യാമറകള്‍ വച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. 17 വിദ്യാര്‍ഥിനികളാണ് സ്വാമിക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയത്.
സ്വാമി മോശമായ രീതിയില്‍ തന്നെ സമീപിച്ചതോടെ തനിക്ക് കാമുകനുണ്ടെന്ന് താന്‍ തുറന്ന് പറഞ്ഞുവെന്നും ഇതോടെ തന്നെ മോശക്കാരിയായി ചിത്രീകരിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാമുകനുണ്ടെന്ന് അറിഞ്ഞതോടെ കാമുകനുമായി താന്‍ സെക്സ് ചെയ്തോയെന്നും സെക്സ് ചെയ്തപ്പോള്‍ കോണ്ടം ഉപയോഗിച്ചിരുന്നോയെന്നും സ്വാമി ചോദിച്ചുവെന്നും കുളിക്കുന്നതിന്‍റെ വിവരങ്ങളടക്കം വിശദീകരിക്കാന്‍ പറഞ്ഞുവെന്നും യുവതി പറയുന്നു. ബിരുദ സര്‍ട്ടിഫിക്കറ്റ് തനിക്ക് നിഷേധിച്ചുവെന്നും യഥാര്‍ഥ രേഖകള്‍ ലഭിക്കണമെങ്കില്‍ 15,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹോളിയടക്കമുള്ള ആഘോഷങ്ങളില്‍ പോലും ലൈംഗികാതിക്രമം സ്വാമി തുടര്‍ന്നുവെന്നും ഇത്തരം അവസരങ്ങളില്‍ ശരീരത്തിന്‍മേല്‍ അതിക്രമം നടത്തുന്നത് ആചാരമായി വ്യാഖ്യാനിച്ചുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഹോളി ആഘോഷത്തിന്‍റെ അന്നേ ദിവസം സ്ത്രീകള്‍ വരിവരിയായി സ്വാമിയെ കാണാന്‍ നില്‍ക്കണം. അടുത്തെത്തുമ്പോള്‍ വണങ്ങുകയും തലയിലും കവിളുകളിലും ചായം തേക്കാന്‍ സ്വാമിയെ അനുവദിക്കുകയും വേണം. ഈ ചടങ്ങിന് മുന്‍പ് മറ്റാരും നിറം പൂശാന്‍ പാടില്ലെന്നും സ്വാമിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കോളജിലെ മറ്റ് അധ്യാപകരാണ് നിര്‍ബന്ധിച്ചിരുന്നതെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.
സ്വാമിയുടെ ക്വാര്‍ട്ടേഴ്സിലേക്ക് രാത്രിയില്‍ എത്തണമെന്ന് നിര്‍ദേശിച്ചതായി ഒന്നിലേറെ സ്ത്രീകളാണ് പരാതിപ്പെട്ടത്. മഥുരയിലേക്ക് തന്നെ കൂട്ടിക്കൊണ്ട് പോയെങ്കിലും അതിവിദഗ്ധമായി താന്‍ രക്ഷപെടുകയായിരുന്നുവെന്നും പരാതിക്കാരികളിലൊരാള്‍ വെളിപ്പെടുത്തി. സ്വാമിയുടെ കാബിനില്‍ നിന്നും കീറിയ വസ്ത്രങ്ങളുമായി ഒരു സ്ത്രീ കരഞ്ഞുകൊണ്ടിറങ്ങിപ്പോകുന്നത് താന്‍ കണ്ടുവെന്ന് 2015ലെ ബിരുദധാരികളിലൊരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്വാമിയുടെ ഇംഗിതത്തിന് വഴങ്ങാത്തതിനാല്‍ തന്‍റെ ഫോണ്‍ പിടിച്ചുവച്ചുവെന്നും ഹോസ്റ്റലില്‍ ഒറ്റപ്പെടുത്തിയെന്നും തന്നെ നിരന്തരം പിന്തുടര്‍ന്നുവെന്നും മറ്റൊരു പരാതിക്കാരിയും വെളിപ്പെടുത്തി.
Did you have sex with your boyfriend ? He was asked to explain the details of taking a bath; Swami had committed serious sexual abuse