ആശാനേ സിൽമായിലെടുത്തെന്ന് കേട്ടല്ലോ;വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’

നമ്മളെല്ലാവരുടെയും പ്രിയപ്പെട്ട ആശാൻ. ഞാൻ എന്റെ ലൈഫിൽ കണ്ടതിൽ വെച്ചേറ്റവും പോസിറ്റീവ് ആയ മനുഷ്യരിൽ ഒരാൾ. ആശാനേ, നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് തന്നെ ഒരു ബഹുമതിയാണ്!! ഞങ്ങളെല്ലാവരും താങ്കളെ അത്രമേൽ ഇഷ്ടപ്പെടുന്നുണ്ട്. ആന്ദ്രേ നിക്കോളയായി ഇവാൻ വുകോമനോവിച്ചിനെ അവതരിപ്പിക്കുന്നു!”

‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്റെ കുപ്പായമണിയുന്നത്. ചിത്രത്തിൽ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.

ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. തോക്കുമേന്തി നിൽക്കുന്ന നടൻ നോബിൾ ബാബുവിന്റേതായി എത്തിയ പോസ്റ്റർ മുമ്പ് വൈറലായിരുന്നു. ഇപ്പോഴിതാ ട്രെയിലറും ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. കിടിലൻ ആക്ഷൻ രംഗങ്ങളും ആരവമേറുന്ന നിമിഷങ്ങളും മനോഹരമായ ദൃശ്യമികവുമായാണ് ചിത്രമെത്തുന്നതെന്ന് പ്രതീക്ഷിക്കാം. സെപ്റ്റംബർ 25 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.