അവളെ അടിച്ചത് അവന് സ്നേഹമുള്ളൊണ്ടല്ലേ; കേരളത്തിലെ കലിപ്പന്മാരും അവരുടെ കാന്താരികളും

കേരളത്തിൽ ഇപ്പോൾ കലിപ്പന്മാരുടെയും അവരെ പ്രണയിക്കുന്ന കാന്താരിമാരുടെയും കാലമാണ്. കലിപ്പന്മാരായ യുവാക്കൾ അടിച്ചാലും, വഴക്കു പറഞ്ഞാലും അതൊക്കെ സ്നേഹ കൂടുതൽ ആണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത്തരത്തിൽ വഴക്കു പറയുന്നത് അവരുടെ മാതാപിതാക്കൾ ആണെങ്കിൽ ചീറ്റപുറ്റലിയെപോലെ അവരുടെ നേർക്ക് എടുത്ത് ചാടുന്നവരാണ് ഈ പറയപ്പെടുന്ന കലിപ്പന്റെ കാന്താരിമാർ.
ഇതിനെ പ്രോത്സാഹിപ്പിക്കുന്ന മലയാളികളും നമ്മുടെ നാട്ടിൽ ഉണ്ടെന്നുള്ളത് മറ്റൊരു പച്ചയായ സത്യം.
അടുത്തിടെ അമേരിക്കയിൽ മരിച്ച മെറിൻ എന്ന മലയാളി നഴ്സിന്റെ ഫോട്ടോകളും, അതിനെക്കുറിച്ച് ഇട്ട പോസ്റ്റുകളിലും പരക്കെ കാണുവാൻ സാധിച്ചത്, ക്രൂരമായി ഭാര്യയെ കൊന്ന ഭർത്താവിന്റെ സ്നേഹത്തെക്കുറിച്ചായിരുന്നു. ” ചിലപ്പോൾ അവളോട് സ്നേഹം ഉള്ളതുകൊണ്ടായിരിക്കും അങ്ങനെ ചെയ്തത്”, ” അകന്ന് നിൽക്കുകയായിരുന്നിട്ടും അവളെ മറ്റൊരുത്തൻ സ്വന്തമാക്കുന്നത് കാണുവാൻ സാധിക്കാത്തത് കൊണ്ടാകും കൊലപ്പെടുത്തിയത്” എന്നീ ചുവയുള്ള കമന്റുകളായിരുന്നു ആ പോസ്റ്റിൽ നിറയെ.
പുറത്തുപോയാലോ, തന്നോട് പറയാതെ എന്തെങ്കിലും ചെയ്താലോ, തന്റെ ആൺസുഹൃത്തുക്കളോട് സംസാരിച്ചാലോ ചൂടാകുന്ന ഈ കലിപ്പന്മാരെ വളർത്തിയെടുക്കുന്നത്, വീട്ടുകാർ സ്വാതന്ത്ര്യം തരുന്നില്ല, തന്നെ എങ്ങും പോകുവാൻ അനുവദിക്കുന്നില്ല എന്ന് പറയുന്ന പെൺക്കുട്ടികൾതന്നെയാണ്. വീട്ടുകാരുടെ അടുക്കൽ നിന്നും സ്വന്തന്ത്ര്യം കിട്ടുന്നില്ല എന്ന് പറയുന്നവർ തന്നെ ഈ അടിമത്വം അറിയാതെയോ അറിഞ്ഞുകൊണ്ടു അംഗീകരിച്ചു പോവുകയാണ്.
സ്ത്രീ ശാക്തീകരണവും, ഫെമിനിസ്റ്റ് ചിന്താഗതിയും തനിക്ക് ഉണ്ടെന്ന് പറഞ്ഞു നടക്കുന്ന കേരളത്തിലെ പല പെൺകുട്ടികളും ഈ കലിപ്പന്മാരുടെ കാന്തരികളാണ് എന്നത് മറ്റൊരു രസകരമായ സത്യം. ഈ രണ്ടുകൂട്ടരേയും സപ്പോർട്ട് ചെയ്യുന്ന പല ഇൻഫ്ലൂവൻസഴേസ് സമൂഹ മാധ്യമങ്ങളിൽ ഉണ്ടെങ്കിലും, അവർക്കെതിരെ പ്രതികരിച്ചു തുടങ്ങുകയാണ് സ്വയം അഭിപ്രായമുള്ള യുവജനത. സ്ത്രീകൾക്കെതിരെയുള്ള ഇത്തരം ക്രൂരമായ സ്നേഹം പ്രകടനങ്ങൾ എന്നെങ്കിലും അവസാനിക്കുമായിരിക്കും. അവനവൻ ഇരിക്കേണ്ടിടത് അവനവൻ ഇരുന്നില്ലെങ്കിൽ അവിടെ നായ കേറി ഇരിക്കുന്ന അവസ്ഥ ആയിപ്പോകരുത് ഈ കലിപ്പന്മാർക്കും അവരെ അകമഴിഞ്ഞ് സ്നേഹിക്കുന്ന കാന്താരിമാർക്കും