CrimeLatest NewsNationalNewsUncategorized

യു.പിയിൽ ഭർത്താവിൻറെ മുന്നിലിട്ട്​ 19കാരിയെ കൂട്ടബലാത്സംഗം ചെയ്​തു

ആഗ്ര: ഉത്തർപ്രദേശിൽ ഭർത്താവിൻറെ മുന്നിൽവെച്ച്‌​​ 19കാരിയെ കൂട്ടബലാത്സംഗം ചെയ്​തു. ആഗ്രയിൽ തിങ്കളാഴ്ച വൈകിട്ടാണ്​ സംഭവം. ഹോളിയുടെ ഭാഗമായി ബന്ധുവീട്ടിലേക്ക്​ പോകുകയായിരുന്നു യുവതിയും ഭർത്താവും. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇരുവരെയും മൂന്നുപേർ ബൈക്കിലെത്തി തടഞ്ഞുനിർത്തുകയും ഭർത്താവിനെ മർദിക്കുകയുമായിരുന്നു. തുടർന്ന്​ 19കാരിയെ തൊട്ടടുത്ത കാട്ടിലേക്ക്​ വലിച്ചുകൊണ്ടുപോകുകയും കൂട്ട ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ശേഷം ദമ്പതികളെ ഭീഷണിപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്​തു. മൂന്നുപേർ ചേർന്ന്​ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്​തതായി യുവതി പറഞ്ഞു.

‘അവർ ഞങ്ങളെ തൊട്ടടുത്ത കാട്ടിലേക്ക്​ വലിച്ചിഴച്ചുകൊണ്ടുപോയി. എൻറെ വസ്ത്രങ്ങൾ കീറുകയും ബലാത്സംഗം ചെയ്യുകയും ചെയ്​തു. ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി. പിന്നീട്​ രണ്ടുപേരെയും ​ക്രൂരമായി മർദിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തു’- യുവതി നൽകിയ പരാതിയിൽ പറയുന്നു.

രണ്ടുപേരുടെ പേരുകളും യുവതിയുടെ മൊഴിയിലുണ്ട്​. ഒരാളെ അറിയില്ലെന്നും അവർ പറഞ്ഞു. യുവതിയുടെ പരാതിയിൽ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തതായി മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ മുനിരാജ്​ ജി. പറഞ്ഞു. ​യുവതി പരാതിയിൽ പറഞ്ഞ ഒരാളെ കസ്റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button