CovidKerala NewsLatest News
അവിടെ പോയിട്ട് എന്താ അവസ്ഥാ എന്നൊക്കെ നോക്കട്ടെ, പോയിട്ട് വരാം’; ആരോഗ്യ പ്രവര്‍ത്തക അശ്വതിയുടെ അവസാന വീഡിയോ
കഴിഞ്ഞ ദിവസം കൊവിഡ്19 ബാധിച്ച മരണപ്പെട്ട വയനാട് സ്വദേശി അശ്വതിയുടെ അവസാന വീഡിയോ നൊമ്ബരമാവുകയാണ്. നിറഞ്ഞ ചിരിയോടെയുള്ള അശ്വതിയുടെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
‘അപ്പോ പ്രാര്‍ത്ഥിക്കുക, അവിടെ പോയിട്ട് എന്താ അവസ്ഥാ എന്നൊക്കെ നോക്കട്ടെ. അറിയത്തില്ല’ എന്നാണ് അശ്വതി വീഡിയോയില്‍ പറയുന്നത്. ആശുപത്രിയിലേക്ക് പോകുന്നതിന് മുമ്ബ് അശ്വതിയുടെ സുഹൃത്തുക്കളിലൊരാള്‍ പകര്‍ത്തിയതാണ് വീഡിയോയില്‍.
അശ്വതിയുടെ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകവെയായിരുന്നു മരണം. സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ ടെക്‌നീഷ്യനായി താല്‍ക്കാലികമായി ജോലി ചെയ്തു വരികയായിരുന്നു അവര്‍.കൊവിഡിന്റെ രണ്ട് ഡോസ് വാക്‌സിന്‍ കുത്തിവെപ്പും അശ്വതി എടുത്തിരുന്നു. ഒന്നര മാസം മുമ്ബാണ് അവര്‍ വാക്‌സിനെതടുത്തത്.