CinemaKerala NewsLatest News

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വോട്ട് ബിജെപിക്കോ? ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ആ താമര പറയുന്നതെന്ത്

മലയാളികളുടെ പ്രിയ താരമാണ് പൃഥ്വിരാജ്. അഭിനയത്തിന് പുറമെ സ്വന്തമായി സിനിമാ നിര്‍മാണവും സംവിധാനവും ചെയ്ത് കഴിവ് തെളിയിച്ച താരം കൂടിയാണ് പൃഥ്വിരാജ്. മാധ്യമ പ്രവര്‍ത്തകയായ സുപ്രിയ മേനോന്‍ ആണ് പൃഥ്വിരാജിന്റെ ഭാര്യ. സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. അതേസമയം ഇന്നലെ വൈകിട്ട് ബിജെപി ചിഹ്ന്‌നമായ താമരയുടെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോന്‍

തെരെഞ്ഞെടുപ്പ് ദിവസത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് വിരിഞ്ഞ താമരയുടെ ചിത്രം സുപ്രിയ മേനോന്‍ പങ്കുവെച്ചത്. താമര പങ്കുവെച്ചത് യാദൃശ്ചികമാണെന്ന് തോന്നുന്നില്ലെന്ന് ആരാധകര്‍ പറയുന്നു.
ഇന്‍സ്റ്റാഗ്രാം സ്റ്റോറി കണ്ടയുടനെ താമര വിരിയുമോ,വോട്ട് നല്‍കുന്നത് ബിജെപിക്കാണോ എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങളും കൂടാതെ ചാണകത്തില്‍ വീണോ എന്ന തരത്തിലുള്ള പരിഹാസങ്ങളും കമന്റായി വന്നതോടെ സുപ്രിയ ചിത്രം ഡിലീറ്റ് ചെയ്യുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button