CinemaKerala NewsLatest News

ഇതൊക്കെയാണ് ഫ്രണ്ട്ഷിപ്പ്, ഇരുപത് വര്‍ഷം മുമ്പ് മരിച്ചു പോയ സുഹൃത്തിനെക്കുറിച്ച് ബിഗ്‌ബോസില്‍ വാചാലയായി ഡിംപല്‍

കഴിഞ്ഞ സീസണില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പല കാര്യങ്ങള്‍ക്കും വേദി ആവുകയാണ് ബിഗ് ബോസ് വീട്. സ്വന്തം കൂട്ടുകാരി വിടവാങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷവും ചങ്കില്‍ കൊണ്ടുനടക്കുന്ന ഡിംപല്‍ ഭാലിന്റെ തുറന്നു പറച്ചില്‍ ആയിരുന്നു, കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന് കൂടുതല്‍ കളര്‍ ഏകിയത്. ആത്മ സുഹൃത്തുക്കള്‍ എന്ന് പറഞ്ഞാല്‍ എന്താണ് എന്ന് ലോകത്തോട് തന്നെ വിളിച്ചുപറഞ്ഞ ഡിംപല്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമാണ്. ഡിംപലിന്റെ തുറന്നു പറച്ചിലോടെ ആരാണ് അവളുടെ സ്വന്തം ജൂലിയറ്റ് എന്നറിയാനുള്ള ആകാംക്ഷയില്‍ ആയിരുന്നു പ്രേക്ഷകര്‍, ഒടുക്കം ഡിംപലിന്റെ ആ ജൂലിയറ്റിനെ കണ്ടെത്താന്‍ കഴിഞ്ഞു സോഷ്യല്‍ മീഡിയയ്ക്ക്. ഡിംപല്‍ വീടിനുള്ളില്‍ പറഞ്ഞ വാക്കുകള്‍, സിംപതിക്ക് വേണ്ടി മാത്രം പറഞ്ഞതല്ല എന്നും സോഷ്യല്‍ മീഡിയ കണ്ടെത്തി,

കട്ടപ്പനയിലെ സ്‌കൂളിലെ സഹപാഠിയായിരുന്ന ജൂലിയറ്റിനെ കുറിച്ചായിരുന്നു ഡിംപലിന്റെ തുറന്ന് പറച്ചില്‍. പ്രിയ കൂട്ടുകാരിയുടെ വേര്‍പാടിന്റെ അന്ന് അവളുടെ ഒപ്പം താന്‍ ആയിരുന്നു ഉണ്ടായിരുന്നത് എന്നും ഡിംപല്‍ തുറന്നു പറഞ്ഞിരുന്നു. ‘കൈയ്യില്‍ ചെയ്തിരിക്കുന്ന ടാറ്റു അവളുടെ ഡേറ്റ് ഓഫ് ബര്‍ത്താണ്. അവസാന ദിവസം അവള്‍ ആവശ്യപ്പെട്ടത് ഒരു ഹഗ്ഗാണ് അതുകൊണ്ടുതന്നെ ഇപ്പോള്‍ ആരെങ്കിലും ഹഗ് ചെയ്താലും അത്ര കംഫര്‍ട്ടബിളായി തോന്നാറില്ല കാരണം അവളുടെ ഹഗ് ഇപ്പോഴും തന്റെ ദേഹത്തുണ്ട്’, എന്നും ഡിംപല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ജൂലിയറ്റിന്റെ വിശേഷങ്ങള്‍ക്ക് പിന്നാലെ പന്ത്രണ്ടാം വയസ്സില്‍ തനിക്ക് നടുവിനുണ്ടായ അസുഖാവസ്ഥയെ കുറിച്ചും ഡിംപല്‍ തുറന്നുപറഞ്ഞു. അസുഖാവസ്ഥയില്‍ നിന്ന് മുക്തി നേടിയത് പ്രാര്‍ത്ഥന കൊണ്ടാണെന്ന് ഡിംപല്‍ ഭാല്‍ പറയുന്നു. ഒരു ഫീനിക്‌സ് പക്ഷിയെ പോലെയാണ് താനെന്നും ഡിംപല്‍ പറയുന്നു.

സൂര്യ ടിവിയില്‍ മുന്‍പ് സംപ്രേക്ഷണം ചെയ്ത മലയാളി ഹൌസ് എന്ന പരിപാടിയിലെ റണ്ണര്‍ അപ്പായ തിങ്കള്‍ ബാലിന്റെ സഹോദരി ആണ് ഡിംപല്‍ ഭാല്‍ . തിങ്കളും ഡിംപലും കൂടി ഒരു ബിസിനസ്സും നടത്തി വരുന്നുണ്ട്. ഭാല്‍ സഹോദരിമാര്‍ എന്നാണ് ഇവരെ പൊതുവെ സോഷ്യല്‍ മീഡിയ വിളിക്കുന്നത്. ‘എനിക്ക് ആരെയുംപോലെ ആവണ്ട. എനിക്ക് ഞാനായി ജീവിച്ചാല്‍ മതി. എനിക്ക് പെര്‍ഫെക്ട് ആവണ്ട. ഞാന്‍ യുണീക്ക് ആണെന്ന് എനിക്കറിയാം. 18 വര്‍ഷത്തിനു ശേഷമാണ് ഞാനൊരു പെര്‍ഫോമന്‍സ് ചെയ്യുന്നത്. അതിന്റെ ഒരു ചെറിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ അതിനേക്കാളധികം ആവേശമായിരുന്നു’, ബിഗ് ബോസ് വീട്ടിലെത്തിയപ്പോള്‍ ഡിംപല്‍ മോഹന്‍ലാലിനോട് പറഞ്ഞ ഡയലോഗ് ആണിത്.

കുട്ടികളുടെ സൈക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ ഡിംപല്‍. എന്നാല്‍ 12-ാം വയസില്‍ നട്ടെല്ലിനെ ബാധിക്കുന്ന അപൂര്‍വ്വ കാന്‍സര്‍ വന്നതും അതില്‍ നിന്നുള്ള തിരിച്ചുവരവുമൊക്കെയാണ് വ്യക്തിത്വം രൂപപ്പെടുത്തിയതില്‍ വലിയ പങ്ക് വഹിച്ചതെന്നാണ് താരത്തിന്റെ വാദം. മാത്രമല്ല വേദന എന്തെന്ന് അറിഞ്ഞിട്ടുള്ളതുകൊണ്ട് മറ്റുള്ളവരുടെ വേദനയും മനസിലാക്കാനാവുമെന്നും ഡിംപല്‍ ബിഗ് ബോസില്‍ വച്ച് പറഞ്ഞിരുന്നു.

നിങ്ങള്‍ കാണുന്നതല്ല ഈ താനെന്നും ആരും ആരെയും കളിയാക്കരുതെന്നും ആരും കരയരുതെന്നും ജഡ്ജ് ചെയ്യരുതെന്നും ഡിംപല്‍ വേദിയില്‍ വച്ച് തുറന്നു പറഞ്ഞു. ജീവിതത്തിന് നമ്മളെ തളര്‍ത്താന്‍ പറ്റില്ല നമ്മള് വേണം ജീവിതത്തെ തളര്‍ത്താനെന്നാണ് ഡിംപലിന്റെ പോളിസി! മഷ്റൂം കട്ടൊക്കെ ചെയ്തു, സുന്ദരിയായ, ഡിംപല്‍ പറഞ്ഞ ജൂലിയറ്റ് ഇതാണ്. ഒപ്പം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഡിംപല്‍ അവളുടെ വീട്ടില്‍ എത്തിയത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആണ്. അവളുടെ യൂണിഫോമും, വസ്ത്രങ്ങളും ധരിച്ചുകൊണ്ട് അവളുടെ അമ്മയുടെ കവിളില്‍ മുത്തം നല്‍കിയും കുടുംബത്തിന് ഒപ്പം ചിത്രങ്ങള്‍ പകര്‍ത്തിയും അവരുടെ ജൂലിയറ്റായി ഒരു ദിവസം മുഴുവനും ഡിംപല്‍ അവിടെ ചിലവഴിക്കുകയുണ്ടായി. വെറും സിംപതിക്കുവേണ്ടി മാത്രം പറഞ്ഞതല്ല ഡിംപല്‍ ജൂലിയറ്റിന്റെ കഥയെന്ന് കഴിഞ്ഞ വര്ഷം പകര്‍ത്തിയ ചിത്രങ്ങള്‍ കഥപറയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button