keralaKerala NewsLatest News

ആലപ്പുഴ- കോട്ടയം ജില്ലകളിലെ സ്ത്രീകളുടെ തിരോധാനം; കൃത്യമായ ഉത്തരം നൽകാതെ സെബാസ്റ്റ്യൻ

ആലപ്പുഴയും കോട്ടയവും ഉള്‍പ്പെടെ ഒരേ പ്രദേശത്ത് സ്ത്രീകള്‍ കാണാതാവുന്നത് കൃത്യമായ ഇടവേളകളിലാണെന്ന് നടക്കുന്നുവെന്നതാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തൽ. ആറു വർഷത്തെ വ്യത്യാസത്തിലായിരുന്നു തിരോധാനങ്ങള്‍ നടന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ജെയ്നമ്മയെ പരിചയമുണ്ടായിരുന്നുവെന്നത് സെബാസ്റ്റ്യൻ നൽകിയ മൊഴിയിലുണ്ട്. പ്രാർത്ഥനാസംഘങ്ങളിലൂടെയാണ് പരസ്പരം പരിചയപ്പെട്ടതെന്നും, ആലപ്പുഴ കൃപാസനം തുടങ്ങിയ സ്ഥലങ്ങളിൽ താൻ ജെയ്നമ്മയോടൊപ്പം പോയിട്ടുണ്ടെന്നും സെബാസ്റ്റ്യൻ പറയുന്നു. എന്നാൽ, ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട പ്രധാന ചോദ്യങ്ങൾക്ക് അദ്ദേഹം കൃത്യമായ മറുപടി നൽകിയിട്ടില്ല. പലപ്പോഴും പരസ്പരവിരുദ്ധമായ മൊഴികളാണ് സെബാസ്റ്റ്യൻ നൽകുന്നത്.

2012ന് ശേഷം സെബാസ്റ്റ്യൻ ബാങ്ക് മുഖേന ധന ഇടപാടുകൾ നടത്തിയില്ല. ബിന്ദുവിന്റെ തിരോധാനത്തിന് ശേഷം, സാമ്പത്തിക ഇടപാടുകൾ പണം നേരിട്ട് കൈമാറിയായിരുന്നു ഇടപാടുകൾ.

സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടിൽ പൊലീസ് തെരച്ചിൽ നടത്തി. വീട്ടുമുറ്റത്ത് സെബാസ്റ്റ്യൻ പാർക്ക് ചെയ്തിരുന്ന കാറും പരിശോധിച്ചു. മാസങ്ങൾക്ക് മുമ്പാണ് സെബാസ്റ്റ്യൻ ഈ വാഹനം വാങ്ങിയത്. ഇത് അങ്ങനെ വാങ്ങിച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Tag: Disappearance of women in Alappuzha-Kottayam districts; Sebastian fails to provide definitive answers

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button