Kerala NewsLatest News
വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്; 3 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. ഇന്‍സ്‌പെക്ടര്‍മാരായ രോഹിത് ശര്‍മ, കൃഷന്‍ കുമാര്‍, സാകേന്ദ്ര പസ്വാന്‍, എന്നിവരെയാണ് പിരിച്ചു വിട്ടത്.
കണ്ണൂര്‍ വിമാനത്താവളം വഴി 2019 ഓഗസ്റ്റ് 19ന് 4.5 കിലോ സ്വര്‍ണം കടത്താന്‍ കൂട്ടുനിന്നതിനെ തുടര്‍ന്നാണ്് നടപടി. സംഭവത്തിലെ മുഖ്യ പ്രതിയായ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ രോഹിത് പണ്ഡിറ്റ് എന്നയാളെ നേരത്തെ പിരിച്ചു വിട്ടിരുന്നു.