Latest News

സ്മൃതി ഇറാനിക്കെതിരെ അശ്ലീല ഫേസ്ബുക്ക് പോസ്റ്റ്: പ്രൊഫസറെ ജയിലിലടച്ചു

ഫിറോസാബാദ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റിട്ട കോളേജ് പ്രൊഫസറെ ജയിലില്‍ അടച്ചെന്ന് റിപ്പോര്‍ട്ട്. എസ്ആര്‍കെ കോളേജിലെ പ്രൊഫസര്‍ ഷഹര്‍യാര്‍ അലിയെയാണ്് ജയിലിലടച്ചത്. ഇയാള്‍ ഫിറോസാബാദിലെ കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.

അഡീഷണല്‍ ജഡ്ജി അനുരാഗ് കുമാറിന് മുന്നിലാണ് കീഴടങ്ങി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍, ജഡ്ജി ജ്യാമാപേക്ഷ തള്ളി. ഇതോടെ പ്രൊഫസറെ ജയിലിലേക്ക് മാറ്റി.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് എസ്ആര്‍കെ കോളേജിലെ ചരിത്ര വിഭാഗം തലവനായ ഷഹര്‍യാര്‍ അലിക്കെതിരെ ഫിറോസാബാദ് പൊലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് തടയണമെന്ന ഇയാളുടെ ആവശ്യം സുപ്രീം കോടതി തള്ളി. അലഹബാദ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളിയിരുന്നു.

പ്രൊഫസറുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നു എന്നാണ് വാദം. എന്നാല്‍ ഈ വാദത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നായിരുന്നു എന്നാണ് കോടതിയുടെ കണ്ടെത്തല്‍. തുടര്‍ന്ന് കോളേജ് ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button