സമയത്തെ ചൊല്ലി തർക്കം: ബസുടമ കുത്തേറ്റ് മരിച്ചു.

ഇടുക്കി അടിമാലിയില്‍ ബസ് സര്‍വീസും സമയക്രമവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിൽ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ബൈസണ്‍വാലി സ്വദേശി ബോബന്‍ ജോര്‍ജ് ആണ് മരിച്ചത്. മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരനായ മനീഷാണ് കൊലപാതകം നടത്തിയത്. രാവിലെ 11 മണിയോട് കൂടി അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.
2017 മുതല്‍ കൊല്ലപ്പെട്ട ബോബന്‍ ജോര്‍ജും മനീഷും തമ്മില്‍ തര്‍ക്കം നിലനിരുന്നതായാണ് അടുപ്പമുള്ളവർ പറയുന്നത്. കഴിഞ്ഞ ദിവസ വും ബസിന്റെ സര്‍വീസിനെയും സമയക്രമത്തെയും ചൊല്ലി ഇരുവ രും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നുവത്രെ. ഇതിൻ്റെ തുടർച്ചയായി ഇന്ന് രാവിലെ ബസ് സ്റ്റാന്‍ഡില്‍ എത്തിയ ഇരുവരും വീണ്ടും കല ഹിക്കുകയായിരുന്നു. കലഹം സംഘര്‍ഷത്തിലേക്ക് വഴിമാറി യതോടെയാണ് ഇരുവരും പരസ്പരം കുത്തിയത്.
കുത്തേറ്റ ബോബന്‍ ജോര്‍ജിനേ ആശുപത്രിയില്‍ എത്തിക്കുന്ന തിനിടയിലാണ് മരണം സംഭവിച്ചത് . പരുക്കേറ്റ മനീഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു.അടിമാലി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.