യൂറോ കിരീടം വീട്ടിലേക്ക് തന്നെ; ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇറ്റലിക്ക് യൂറോ കിരീടം
ചരിത്ര നേട്ടം സ്വന്തമാക്കാന്‍ മോഹിച്ച് സ്വന്തം തട്ടകമായ വെംബ്ലി സ്റ്റേഡിയത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടം സ്വന്തമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനായിരുന്നു ഇറ്റലിയുടെ വിജയം. ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് ഇറ്റലി വിജയം കൈവരിച്ചത്. ചരിത്രത്തില്‍ 1968ന് ശേഷം ഇറ്റലിയുടെ ആദ്യ യൂറോ കിരീടം കൂടിയായി ഇത്. മറുവശത്ത് 55 വര്‍ഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള മോഹവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ തോല്‍വിയും.
യൂറോ ഫൈനല്‍ മത്സരത്തിനായി ഇംഗ്ലണ്ട് ടീമില്‍ മാറ്റം വരുത്തിയാണ് ഇറങ്ങിയത്. എന്നാല്‍ ഇറ്റലി കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമുമായാണ് വന്നത്.ഷൂട്ടൗട്ടില്‍ ഇറ്റലി ആയിരുന്നു ആദ്യ കിക്ക് എടുത്തത്. ഇറ്റലിക്കായി ബെറാര്‍ഡി, ബോന്നുച്ചി, ബെര്‍ണാഡെസ്‌കി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബെലോട്ടി, ജോര്‍ഗീഞ്ഞോ എന്നിവരുടെ കിക്കുകള്‍ ഇംഗ്ലണ്ട് ഗോളി പിക്‌ഫോര്‍ഡ് തടുത്തിട്ടു.
തുടക്കത്തില്‍ ഗോള്‍ വഴങ്ങിയ ഇറ്റലി ഇംഗ്ലണ്ടിന്റെ വേഗമേറിയ കളിക്ക് മുന്നില്‍ പതറി. പക്ഷേ പിന്നീട് അവര്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇംഗ്ലണ്ട് പ്രതിരോധം ഉറച്ച് നിന്നതോടെ ഗോള്‍ ഒന്നും പിറന്നില്ല. 35ാം മിനിറ്റില്‍ ഇറ്റലിയുടെ ഫെഡറിക്കോ കിയേസയുടെ നിലംപറ്റെയുള്ള തകര്‍പ്പന്‍ ലോങ്‌റേഞ്ചര്‍ ഇംഗ്ലീഷ് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. പിന്നാലെ ഇംഗ്ലണ്ടിന്റെ താരമായ ലൂക്ക് ഷാ ബോക്‌സിലേക്ക് മികച്ച ഒരു പാസ് നല്‍കിയെങ്കിലും അതിലേക്ക് കാല്‍ വക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ആദ്യ പകുതിക്ക് പിരിയുന്നതിന്റെ ഇഞ്ചുറി ടൈമില്‍ ഇറ്റലി അപകടം വിതയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഡി ലോറന്‍സോയുടെ ക്രോസില്‍ നിന്നും ഇമ്മോബിലെ എടുത്ത ഷോട്ട് വളരെ മികച്ച രീതിയില്‍ തന്നെ ഇംഗ്ലണ്ട് പ്രതിരോധ താരമായ സ്റ്റോണ്‍സ് ബ്ലോക്ക് ചെയ്തുകൊണ്ട് കളിയെ ഹരം കൊള്ളിച്ചു.
രണ്ടാം പകുതി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ ഇറ്റാലിയന്‍ പരിശീലകന്‍ മാറ്റങ്ങള്‍ നടത്തി. ഇമ്മോബിലെ, ബരെല്ല എന്നിവര്‍ക്ക് പകരം ക്രിസ്റ്റാന്റെ, ബറാര്‍ഡി എന്നിവരെ കൊണ്ടുവന്നു. 62ാം മിനിറ്റില്‍ കിയേസയുടെ ഗോള്‍ എന്നുറച്ച ഷോട്ട് താട്ടിയകറ്റി പിക്‌ഫോര്‍ഡും 64ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ലഭിച്ച സ്റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ഇറ്റാലിയന്‍ ഗോളി ഡൊണ്ണരുമയെ തട്ടി പുറത്തേക്ക് ഇട്ടു. പിന്നാലെ 67ാം മിനിറ്റില്‍ ബോന്നുച്ചി ഇറ്റലിയെ കളിയില്‍ ഒപ്പമെത്തിച്ചു. ഇന്‍സിനെ എടുത്ത ക്രോസിലേക്ക് വെരാറ്റി ഹെഡ് ചെയ്തു. പന്ത് തട്ടിയിട്ട ഇംഗ്ലണ്ട് ഗോളി പിക്‌ഫോര്‍ഡിന് പക്ഷേ അപകടം ഒഴിവാക്കാന്‍ കഴിഞ്ഞില്ല. പന്തിലേക്ക് ഒടിയടുത്ത ബൊന്നുച്ചി പന്തിനെ വലയിലേക്ക് തട്ടിയിട്ടു. 74ാം മിനിറ്റില്‍ ഒരു തുറന്ന അവസരം ഇറ്റലിയുടെ ബെറാര്‍ഡിയ്ക്ക് ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 83ാം മിനിറ്റില്‍ പകരക്കാരനായെതതിയ ഇംഗ്ലണ്ടിനെ ബുക്കായോ സാക്കയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല. വൈകാതെ നിശ്ചിത സമയം അവസാനിച്ചു. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്‌സ്ട്രാ ടൈമില്‍ ഗ്രീലിഷിനെ ഇംഗ്ലണ്ട് പരിശീലകന്‍ പിക്ക്ഫോര്‍ഡ് കളത്തിലിറക്കി. ഇരു ടീമുകളും ഓരോ അവസരം വീതം സൃഷ്ടിച്ചെടുത്തെങ്കിലും ഗോള്‍ ആയില്ല. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ 107ാം മിനിറ്റില്‍ ഇറ്റലിക്ക് ഒരു ഫ്രീകിക്ക് കിട്ടി. ഗോളിലേക്ക് നേരെ കിക്കെടുത്ത ബെര്‍ണാഡെസ്‌കിയുടെ ഷോട്ട് പക്ഷേ ഇംഗ്ലണ്ട് ഗോളിക്ക് നേരെയാണ് ചെന്നത്. ആദ്യ ശ്രമത്തില്‍ പന്ത് തട്ടിയകറ്റിയ ഇംഗ്ലണ്ട് ഗോളി രണ്ടാം ശ്രമത്തില്‍ പന്ത് കൈക്കലാക്കി. പിന്നീട് കളിയില്‍ അവസാന വട്ട മാറ്റങ്ങള്‍ ഇരു ടീമുകളും വരുത്തി വിജയഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു.
ഇറ്റലിക്കായി ഗോള്‍ നേടിയ ബൊന്നുച്ചി യൂറോ ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡ് കൂടി സ്വന്തമാക്കി. ഇംഗ്ലണ്ടിനായി ഹാരി കെയ്ന്‍, മഗ്വയര്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ റാഷ്‌ഫോര്‍ഡ്, ജെയ്ഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവര്‍ക്ക് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല ഇറ്റലിയ്ക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് രക്ഷപ്പെടുത്തിയ ശേഷം പന്ത് ലഭിച്ച ലൂക്ക് ഷാ ഗോള്‍ വലയില്‍ ആക്കുകയായിരുന്നു. യൂറോ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോള്‍ നേടിയ താരം എന്ന റെക്കോഡ് ലൂക്ക് ഷാ ഇതിലൂടെ സ്വന്തമാക്കി. താരം ഇംഗ്ലണ്ടിനായി നേടുന്ന ആദ്യ അന്താരാഷ്ട്ര ഗോള്‍ കൂടിയായിരുന്നു ഇത്.