കോവിഡ് മരുന്ന് റംഡെസിവിർ ഗുണം മില്ലെന്ന് ലോകാരോഗ്യ സംഘടന.

ജനീവ: കോവിഡിനുള്ള മുൻനിര മരുന്നായി ഉപയോഗിച്ചുവരുന്ന റംഡെസിവിർ മരുന്നു ഗുണം ചെയ്യുന്നില്ലെന്ന് ലോകാരോഗ്യ സംഘടന.
കൊവിഡ് ചികിത്സയുടെ ദൈർഘ്യം കുറയ്ക്കാനോ മരണത്തിൽ നിന്നു രക്ഷിക്കാനോ റംഡെസിവിർ മരുന്നു ഗുണം ചെയ്യുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം പറഞ്ഞിരിക്കുന്നത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അടക്കം കൊവിഡ് ബാധിച്ച നിരവധി പേർക്ക് റംഡെസിവിർ നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഈ വെളിപ്പെടുത്തൽ.
കോവിഡ് ബാധിതന് അഞ്ചു ദിവസത്തെ ആശുപത്രി ജീവിതം കുറയ്ക്കാൻ റംഡെസിവിറിനു കഴിയുമെന്നാണ് ഏറ്റവും ഒടുവിൽ വന്ന പഠനം പറഞ്ഞിരുന്നത്. മരണസാധ്യത കുറയ്ക്കാൻ ഇതിനു കഴിയുമെന്നും നേരത്തേ വിദഗ്ധർ പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടന തന്നെ ഇതിനു വിരുദ്ധമായ പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ട്ടിച്ചിരിക്കുകയാണ്. ഹൈഡ്രോക്സി ക്ലോറോക്വിനും റംഡെസിവിറും അടക്കം നാലു മരുന്നുകളുടെ സാധ്യതകളാണ് ലോകാരോഗ്യ സംഘടനയുടെ പഠനത്തിലുണ്ടായിരുന്നുതെന്നാണു റിപ്പോർട്ടുകൾ പറയുന്നത്. 30 രാജ്യങ്ങളിലെ 11,266 പേരിലാണു പഠനം നടത്തിയത്. ഫലം പുനഃപരിശോധനകൾക്കു ശേഷമേ പുറത്തുവിടൂ എന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരിക്കുമ്പോഴാണ്, മരുന്ന് ഫലം ചെയ്യില്ലെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.