ആശുപതികള്‍ക്ക് എം.എല്‍.എ. ഫണ്ടില്‍ നിന്നും കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മലമ്പുഴ എം.എല്‍.എ വി.എസ്. അച്യുതാനന്ദന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവില്‍ മണ്ഡലത്തിലെ എട്ട് ആശുപത്രികള്‍ക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജക്കാണ് ഉപകരണങ്ങള്‍ കൈമാറിയത്. പി.പി.ഇ കിറ്റ്, എന്‍ 95 ഉള്‍പ്പടെയുള്ള മാസ്സുകള്‍ തെര്‍മല്‍ സ്‌കാനര്‍ തുടങ്ങിയ ഉപകരണങ്ങളാണ് നല്‍കിയത്. വി.എസ്. അച്ചുതാനന്ദന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി എട്ട് ലക്ഷം രൂപയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്നത്. അതില്‍ എട്ട് ലക്ഷം രൂപയില്‍ വാളയാറില്‍ തെര്‍മല്‍ സ്‌കാനര്‍ നല്‍കുകയും, 20 ലക്ഷം രൂപയില്‍ ജില്ലാശുപത്രി, എലപ്പുള്ളി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയിലേയ്ക്ക് രണ്ട് വെന്റിലേറ്ററുകള്‍, 30 ലക്ഷം രൂപയില്‍ എലപ്പുള്ളി ആശുപത്രിയില്‍ ഐ.സി.യു. കെട്ടിട നിര്‍മാണം എന്നിവയ്ക്കായി ചിലവഴിച്ചു. ജില്ലയിലെ സുപ്രധാന മേഖലയാണ് മലമ്പുഴയെന്നും കോവിഡിന്റെ സാഹചര്യത്തില്‍ ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരുടെയും ആരോഗ്യം സുപ്രധാനമാണ്. അത് ലക്ഷ്യമിട്ടുകൊണ്ടാണ് വി.എസ്. അച്ചുതാനന്ദന്റെ ഇടപെടലില്‍ മണ്ഡലത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നതെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന പരിപാടിയില്‍ വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അനില്‍ കുമാര്‍ , ഡെപ്യൂട്ടി ഡി.എം. ഒ. കെ എ.നാസര്‍ , കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. രശ്മി, കൊടുമ്പ് ലോക്കല്‍ സെക്രട്ടറി കെ.ആര്‍. കുമാരന്‍ എന്നിവര്‍ പങ്കെടുത്തു.