Editor's ChoiceKerala NewsLatest NewsLocal NewsNews
തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിച്ചു, കുഞ്ഞാലികുട്ടി.

തിരുവനന്തപുരം / തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോയതാണ് പരാജയത്തിന് കാരണമെന്നും തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഫലം മോശമല്ലെന്നും മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തുടർന്ന് ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ യുഡിഎഫിന് സാധിക്കണം. യുഡിഎഫ് അച്ചടക്കത്തോടെ മുന്നോട്ട് പോകാൻ ശ്രമിക്കുമെന്നും, പിന്നാക്ക മുന്നാക്ക വ്യത്യാസം ഇല്ലാത്ത നയങ്ങളുമായി യുഡിഎഫ് വരുമെന്നു പറഞ്ഞ കുഞ്ഞാലികുട്ടി, വിഭാഗീയത സൃഷ്ടിക്കാൻ ഇടതു ശ്രമം നടക്കുന്നുണ്ടെന്നും ആരോപിച്ചു. കോൺഗ്രസിലെ പ്രശ്‌നങ്ങൾ വൈകാതെ പരിഹരിക്കപ്പെടും. അസംബ്ലി തെരഞ്ഞെടുപ്പിൽ നൂറിൽ കൂടുതൽ സീറ്റിൽ യുഡിഎഫ് വിജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.