കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് തിരുവനന്തപുരം നഗരസഭയിൽ ഭക്ഷ്യ കിറ്റ് വിതരണം.

തിരുവനന്തപുരം/ കോവിഡ് വ്യാപനം രൂക്ഷമാകും എന്ന് ആരോ ഗ്യമന്ത്രി പറഞ്ഞു 24 മണിക്കൂർ കഴിയുന്നതിണ് മുൻപ് സംസ്ഥാന തലസ്ഥാനത്ത് കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ ഭക്ഷ്യ കിറ്റ് വിതരണം. തിരുവനന്തപുരം നഗരസഭയിലെ വെട്ടുകാട് വാർഡിലെ കമ്മ്യൂണിറ്റി ഹാളിനു മുന്നിൽ ഒരേസമയം തടിച്ചു കൂടിയത് വ്യത്യ സ്ത പ്രായത്തിലുള്ള നൂറിലധികം ആൾക്കാർ. ഏകദേശം ഏഴോളം റേഷൻ കടകളിലെ കാർഡ് ഉടമക ൾക്കാണ് യാതൊരു മുന്നറിയിപ്പും നൽകാതെ കിറ്റ് വിതരണം നടത്തിയത്. കോവിഡ് പ്രോട്ടോകോൾ പച്ചയായി ലംഘിച്ചുകൊണ്ടായിരുന്നു ഇത്. സംഭവ സ്ഥലത്ത് പൊലീ സോ ബന്ധപ്പെട്ട അധികൃതരോ ഉണ്ടായിരുന്നില്ല. ആളുകൾ കൂടുകയും ടോക്കൻ സംവിധാനത്തെ ചൊല്ലി തർക്കം ഉണ്ടാവുകയും ചെയ്ത പ്പോഴാണ് പോലീസ് രംഗപ്രവേശം ചെയ്യുന്നത്. നിയന്ത്രണം ഏറ്റെടു ക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഏറെ നേരത്തെ പരിശ്ര മത്തി നൊടുവിൽ പോലീസ് ജനങ്ങളെ പിരിച്ചു വിടുകയായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമാകും എന്ന് ആരോഗ്യമന്ത്രി പറഞ്ഞു 24 മണിക്കൂർ കഴിയുന്നതിനു മുൻപായിരുന്നു സംഭവം.
