ലേബർ ബജറ്റിന് ജില്ലാ അനുമതി ലഭിച്ചു

ഗ്രാമീണ തൊഴിലുറ പ്പു പദ്ധതിയിൽ ഈ സാമ്പ ത്തിക വർഷം 58,22,635 ലക്ഷം തൊഴിൽ ദിനങ്ങൾക്കുള്ള ലേബർ ബജറ്റിന് ജില്ലാ വികസന കോ- ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി അനുമതി നൽകി.ജൂൺ 30 വരെ 48,650 കുടുംബ ങ്ങൾക്ക് 13,60,079 തൊഴിൽ ദിന ങ്ങൾ നൽകിയതായി യോഗം വി ലയിരുത്തി. തൊഴിലുറപ്പ് തൊഴി ലാളികൾക്കു ഓൺലൈൻ ഹാജറിനുള്ള നടപടി സ്വീകരിക്കണമെന്നു പറഞ്ഞു.♥ 48,650 കുടൂംബങ്ങൾക്ക് 13,60,079 തൊഴിൽ ദിനങ്ങൾ നൽകിന്നു. കോർപറേഷനിൽ അമൃത് പദ്ധതിയിൽ വാട്ടർ സപ്ലൈക്കാ യി 119.36 കോടിയുടെ പ്ലാൻ സമർപ്പിച്ചതിൽ 7 പദ്ധതികൾ പ്രവർത്തനം തുടങ്ങി. രണ്ടെണ്ണം പൂർത്തിയായി.കമ്മിറ്റി ചെയർമാൻ ഹൈബി ഈഡൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബെന്നി ബഹനാൻ എംപി, ഉമ തോമസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, ജില്ലാ കലക്‌ടർ എൻ. എസ്.കെ ഉമേഷ് എന്നിവർ പദ്ധ തികളുടെ പുരോഗതി വിലയിരുത്തി.ദീൻദയാൽ ഉപാധ്യായ ഗ്രാ മീൺ കൗശല്യ യോജന പദ്ധതി വഴി ഏപ്രിൽ മുതൽ 20 പേർ നൈപുണ്യ പരിശീലനം പൂർത്തി യാക്കുകയും7 പേർക്കു ജോലി ലഭിക്കുകയും ചെയ്തു. സ്വർഗ മാല പദ്ധതിയിലൂടെ ഏപ്രിൽ മു തൽ 6 പേർ പരിശീലനം പൂർത്തി യാക്കി, 5 പേർക്കു ജോലി കിട്ടി. ഇത്തരം പദ്ധതികളെക്കുറിച്ചു ജനങ്ങളെ കൂടുതൽ അറിയിക്കണമെന്നു നിർദേശമുയർന്നു.പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം പൂർത്തീകരിച്ചു എന്നു പറയുന്ന പല റോഡുകളും പൂർ ത്തിയായിട്ടില്ല. കരാറുകാർ പാതി യിൽ പണി നിർത്തുന്നു. പ്രാദേ ശിക തലത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കോൺട്രാ കടർമാർ എന്നിവരുടെ യോഗം വിളിച്ചു പുരോഗതി വിലയിരുത്ത ണമെന്നു ഹൈബി ഈഡൻ, ബെന്നി ബഹനാൻ എന്നിവർ നിർദേശം നൽകി.കോർപറേഷനിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം 5930 വീടു കൾ പൂർത്തിയായി. 1085 വീടുകളുടെ നിർമാണം പുരോഗമിക്കുകുയാണ് .അക്ഷയ കേന്ദ്രങ്ങളിൽ ഏകീ കൃതമായ സർവീസ് ചാർജ് ഈടാക്കുന്നതു സംബന്ധിച്ചു യോഗം ചർച്ചചെയ്തു
#District approval has been obtained for the labor budget.