ഇന്ത്യ പൊരുതി തന്നെയാണ് തോല്‍വി സമ്മതിച്ചത്; പ്രധാനമന്ത്രി
ടോക്കിയോ: ഒളിംപിക്സ് ഹോക്കിയില്‍ ബെല്‍ജിയത്തോട് ഇന്ത്യ തോറ്റപ്പോള്‍ ഇന്ത്യ ഫൈനലില്‍ നിന്നും പുറത്തായതിന്റെ സങ്കടത്തിലായിരുന്നു ഇന്ത്യ. അതേസമയം പൊരുതി തോറ്റ ഇന്ത്യന്‍ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരിക്കുകയാണ്.
‘ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. ടീമിലെ താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആശ്വാസവാക്ക്. ട്വിറ്ററിലാണ് അദ്ദേഹം ഇന്ത്യന്‍ ടീമിനെ പ്രശംസിച്ചുള്ള കുറിപ്പ് എഴുതിയത്.
വിജയ തുടക്കതോടെയായിരുന്നു ഇന്ത്യ മത്സരത്തിനിറങ്ങിയത്. 2-1 ന് ലീഡിലായിരുന്നു ഇന്ത്യ ആദ്യ ക്വാര്‍ട്ടര്‍ സമയത്ത്. പിന്നീട് ബെല്‍ജിയത്തിന്റെ അലക്സാണ്ടര്‍ ഹെന്റിക്സിന്റെ ഹാട്രികോടെ ബെല്‍ജിയം ഇന്ത്യയ്ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചു.
രണ്ടിനെതിരെ അഞ്ചുഗോളോടെയാണ് ഇന്ത്യയെ ബെല്‍ജിയം ഫൈനലിലേക്ക് കടക്കാന്‍ അനുവദിക്കാതെ തോല്‍പ്പിച്ചത്. ഇതോടെ ഹോക്കിയിലൂടെ സ്വര്‍ണ മെഡല്‍ സ്വന്തമാക്കാം എന്ന ഇന്ത്യയുടെ പ്രതീക്ഷയാണ് അസ്തമിച്ചത്.