CinemaLatest NewsMovieMusicUncategorized

അമിത ലഹരി ഉപയോഗം: അമേരിക്കൻ റാപ്പ് സംഗീതജ്ഞനും നടനുമായ ഏൾ സിമ്മോൺസ് അന്തരിച്ചു

വാഷിങ്ടൺ ഡി.സി: അമേരിക്കൻ റാപ്പ് സംഗീതജ്ഞനും നടനുമായ ഏൾ സിമ്മോൺസ് (50) അന്തരിച്ചു. അമിത ലഹരി ഉപയോഗത്തെ തുടർന്നാണ് മരണമെന്ന അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡി.എം.എക്സ് (ഡാർക് മാൻ എക്സ്) എന്ന പേരിലാണ് ഇദ്ദേഹം സംഗീതലോകത്ത് പ്രശസ്തനായത്. Party Up, X Gon’ Give It To Ya തുടങ്ങിയവയാണ് ഡി.എം.എക്സിൻറെ എക്കാലത്തെയും മികച്ച ഹിറ്റ് റാപ്പ് ഗാനങ്ങൾ. വിവാദനായകൻ കൂടിയായ ഡി.എം.എക്സ് നിരവധി നിയമപ്രശ്നങ്ങളിൽ പെടുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

1970ൽ ന്യൂയോർക്കിലെ മൗണ്ട് വെർനോണിലാണ് ജനനം. 1991 മുതലാണ് റാപ്പ് സംഗീതലോകത്ത് സജീവമായത്. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഡി.എം.എക്സിൻറെ നിര്യാണത്തിൽ സംഗീതലോകത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംഗീതലോകത്തിന് കനത്ത നഷ്ടമാണെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ട്വീറ്റ് ചെയ്തു. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് സ്വപ്നസാക്ഷാത്കാരമായിരുന്നെന്നും പ്രിയങ്ക ട്വീറ്റിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button